അമേരിക്കയിൽ വീണ്ടും വെടിവയ്പ്; ഏഴ് പേർ കൊല്ലപ്പെട്ടു, അക്രമി ജീവനൊടുക്കി

Monday 10 May 2021 7:45 AM IST

വാഷിംഗ്ടൺ: കൊളറാഡോ സ്പ്രിംഗ്‌സിൽ പിറന്നാൾ ആഘോഷത്തിനിടയിൽ ഉണ്ടായ വെടിവയ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. വെടിവയ്പിന് ശേഷം അക്രമി ജീവനൊടുക്കി. പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്ന ഒരു പെൺകുട്ടിയുടെ കാമുകനാണ് കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.

ആഘോഷത്തിൽ പങ്കെടുത്ത കുഞ്ഞുങ്ങളെ അക്രമി ഉപദ്രവിച്ചില്ല. അക്രമത്തിന് പ്രേരിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല. കൊളറാഡോ സ്പ്രിംഗ്‌സിൽ ഈയാഴ്ച നടക്കുന്ന പന്ത്രണ്ടാമത്തെ വെടിവയ്പാണിത്. കഴിഞ്ഞ ദിവസം മേരിലാന്‍‍ഡ് വുഡ്‌ലോണില്‍ ഉണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

Advertisement
Advertisement