അസ്ട്രസെനകയ്ക്ക് പകരം ഫൈസർ വാങ്ങുമെന്ന് ഇ.യു

Tuesday 11 May 2021 12:00 AM IST

പാരിസ്:അസ്ട്രാസെനക വാക്സിൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാർ ജൂണിനു ശേഷം പുതുക്കുന്നില്ലെന്നറിയിച്ച് യൂറോപ്യൻ യൂണിയൻ.

അസ്ട്രാസെനകയെക്കാൾ വിലയേറിയ ഫൈസർ വാക്സിന്റെ 180 കോടി ഡോസ് വാങ്ങാനുള്ള പുതിയ കരാറിൽ ഇ.യു ഒപ്പിട്ടു.

ജൂൺ വരെ കാലാവധിയുള്ള കരാർപ്രകാരം അസ്ട്രാസെനക എത്തിച്ചുനൽകേണ്ട വാക്സിൻ സമയോചിതമായി ലഭിച്ചിരുന്നില്ല. യൂറോപ്പിൽ വാക്സിൻ വിതരണം വൈകുന്നതിന് കാരണം ലഭ്യതയിലെ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടി അസ്ട്രാസെനകയ്ക്കെതിരെ ഇ.യു നിയമനടപടികളിലേക്കും നീങ്ങിയിരുന്നു.

Advertisement
Advertisement