'ന്യൂജൻ" മത്സ്യ കന്യക - വീണ്ടും ഞെട്ടിച്ച് നൈല ഉഷ

Tuesday 11 May 2021 4:30 AM IST

ആദ്യമഭിനയിച്ച കുഞ്ഞനന്തന്റെ കട മുതൽ ഒടുവിലഭിനയിച്ച പൊറിഞ്ചു മറിയം ജോസ് വരെയുള്ള ചിത്രങ്ങളിൽ ഒന്നിൽ പോലും ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെടാത്ത നൈല ഉഷ സമൂഹ മാദ്ധ്യമങ്ങളിൽ തന്റെ ഗ്ളാമറസ് ചിത്രങ്ങൾ പങ്കുവച്ച് ആരാധകരെ ഞെട്ടിക്കുകയാണിപ്പോൾ. ഹോട്ട് പാന്റ്‌സും ടോപ്പുമണിഞ്ഞ ചിത്രങ്ങളിലൂടെ പോയവാരം സമൂഹ മാദ്ധ്യമങ്ങളിൽ തന്റെ ചിത്രങ്ങൾ പങ്കുവച്ച നൈല ഇക്കുറി സ്വിമ്മിംഗ് പൂളിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർക്കായി സമ്മാനിച്ചിരിക്കുന്നത്.

വ്യത്യസ്തമായ ഹെയർ സ്റ്റൈലിൽ സ്വിം സ്യൂട്ടിൽ നൈല പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾക്കും ആരാധകർ വൻ വരവേല്പാണ് നൽകുന്നത്. 'ന്യൂജൻ മത്സ്യകന്യക" യെന്നാണ് നൈലയുടെ പുതിയ ചിത്രങ്ങൾക്ക് ആരാധകർ നൽകിയിരിക്കുന്ന കമന്റ്.

ഇൻസ്റ്റഗ്രാമിൽ മാത്രം പതിനഞ്ച് ലക്ഷം ആരാധകരാണ് നൈലയെ പിന്തുടരുന്നത്. ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പനിലാണ് നൈല ഉഷ ഇപ്പോഴഭിനയിക്കുന്നത്. അഭിനേത്രിയെന്നതിലുപരി റേഡിയോ ജോക്കിയായാണ് നൈല ഉഷ കൂടുതൽ പ്രശസ്തയായത്.