ജാക്കി ഷെരീഫ് മേയ് 14ന് ഒ.ടി​.ടി​യി​ൽ

Tuesday 11 May 2021 4:30 AM IST

തിരക്കഥാകൃത്തായ റഫീഖ് സീലാട്ട് സംവിധായനാകുന്ന ജാക്കി ഷെരീഫ് പ്രദർശനത്തി​നൊരുങ്ങുന്നു.
സംവിധായകൻ ജയരാജിന്റെമേൽനോട്ടത്തിലുള്ള റൂട്ട്‌സ് എന്റർടൈൻമെന്റ് എന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ മേയ് പതിന്നാലിനാണ് ചി​ത്രം റി​ലീസ് ചെയ്യുന്നത്. ആയാറാം ഗയാറാം, സുന്ദരി നീയും സുന്ദരൻ ഞാനും, സത്യഭാമക്കൊരു പ്രേമലേഖനം അച്ഛൻ രാജാവ് അപ്പൻ ജേതാവ്, സയാമീസ് ഇരട്ടകൾ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ രചയി​താവാണ് റഫീഖ് സീലാട്ട്..
മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിൽ സാധാരണക്കാരായ അഞ്ചു ചെറുപ്പക്കാരുടെ കഥയാണ് ജാക്കി ഷെരീഫ് പറയുന്നത്.
ഗാന രചന- ഷഹീറാ നസീർ, സംഗീതം -ജുനിയർ മെഹബൂബ്,
ആലാപനം ജൂനിയർ മെഹബൂബ്, അൽക അസ്‌ക്കർ,
ഉത്പൽ.വി.നായനാരും, അൻസാറുമാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
കാമിൽ, ബിജു കൊടുങ്ങല്ലൂർ, മനുരാജ്, ഖാലിദ്, ഐ.ടി.ജോസഫ്, നവാസ് മൊയ്തു, ബാബു പള്ളാശ്ശേരി.സുമംഗല സുനിൽ, ട്വിങ്കിൾ എന്നിവർക്കൊപ്പം നായികയായി സിമ്‌നാ ഷാജി എത്തുന്നു. പി​.ആർ.ഒ -വാഴൂർ ജോസ്.

Advertisement
Advertisement