കെ.ബി. ഗണേശ് കുമാർ കേരളാ കോൺഗ്രസ് ബി ചെയർമാൻ

Tuesday 11 May 2021 12:58 AM IST

പത്തനാപുരം: കേരളാ കോൺഗ്രസ് (ബി) ചെയർമാനായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തെ തുടർന്ന് പാർട്ടി വർക്കിംഗ് ചെയർമാൻ കെ.ബി. ഗണേശ് കുമാറിനെ ചെയർമാനായി സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി ഏകകണ്ഠമായി തിരഞ്ഞെടുത്തു. തുടർച്ചയായി അഞ്ചാം തവണ പത്തനാപുരം മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗണേശ് കുമാറിനെ യോഗം അഭിനന്ദിച്ചു. വൈസ് ചെയർമാൻ എം.വി. മാണി, അഡ്വ. പോൾ ജോസഫ്, ജനറൽ സെക്രട്ടറി വേണുഗോപാലൻ നായർ, ജോസ് ചെമ്പേരി, പ്രേംജിത്ത് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Advertisement
Advertisement