5 ലക്ഷം കൈമാറി ഭരണിക്കാവ് സഹ. ബാങ്ക്
Tuesday 11 May 2021 1:00 AM IST
മാവേലിക്കര: കൊവിഡ് വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക് ആദ്യഗഡുവായി അഞ്ച് ലക്ഷം രൂപ നൽകി. ബാങ്ക് പ്രസിഡന്റ് കോശി അലക്സിൽ നിന്നു ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ദീപയും വൈസ് പ്രസിഡന്റ് സുരേഷ് പി.മാത്യുവും ചേർന്ന് ചെക്ക് ഏറ്റുവാങ്ങി. ചടങ്ങിൽ ബാങ്ക് സെക്രട്ടറി കെ.എസ്. ജയപ്രകാശ്, ബോർഡംഗം കെ.ശശിധരൻ നായർ എന്നിവർ പങ്കെടുത്തു. ജീവനക്കാരുടെ വിഹിതം ഉൾപ്പെടെയുള്ള തുക അടുത്ത ഗഡുവായി നൽകുമെന്ന് സെക്രട്ടറി അറിയിച്ചു.