നടനും അവതാരകനുമായ ടി.എൻ.ആർ അന്തരിച്ചു

Tuesday 11 May 2021 12:22 AM IST

ഹൈദരാബാദ്: പ്രശസ്ത ടെലിവിഷൻ അവതാരകനും നടനുമായ ടി. നരസിംഹ റാവു (ടി.എൻ.ആർ) കൊവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില മോശമായി.

നിരവധി തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷവൻ അവതാരകൻ എന്ന നിലയിലാണ് പ്രശസ്തി നേടുന്നത്. ഫ്രാങ്ക്ലി സ്‌പീക്കിംഗ് വിത്ത് ടി.എൻ.ആർ എന്ന പരിപാടി വളരെ ശ്രദ്ധേയമായിരുന്നു.