ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുത്: മുഖ്യമന്ത്രി
Tuesday 11 May 2021 3:46 AM IST
തിരുവനന്തപുരം: കുടുംബശ്രീ ഹോട്ടലുകൾ ഇല്ലാത്ത161 പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റിടങ്ങളിൽ കുടുംബശ്രീ ഹോട്ടലുകൾ വഴി ഭക്ഷണം നൽകും. ആർക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.