കൊവിഡ്: റെയിൽവേയിൽ മരിച്ചത് 1952 ജീവനക്കാർ

Wednesday 12 May 2021 12:42 AM IST

ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ഇന്ത്യൻ റെയിൽവെയിൽ മരിച്ചത് രണ്ടായിരത്തോളം ജീവനക്കാർ. പ്രതിദിനം ആയിരത്തിലേറെ ജീവനക്കാർക്കാണ് കൊവിഡ് ബാധിക്കുന്നതെന്നും റെയിൽവെ ബോർഡ് ചെയർമാൻ സുനീത് ശർമ്മ അറിയിച്ചു. കഴിഞ്ഞവർഷം മാർച്ച് മുതൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച റെയിൽവെ ജീവനക്കാരുടെ എണ്ണം 1,952 ആണ്. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമായി 4000 പേർ നിലവിൽ ചികിത്സയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.