മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു
Wednesday 12 May 2021 12:52 AM IST
അനന്ത്നാഗ്: ജമ്മു കാശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ കൊകെർനാഗിലെ വൈലൂവിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് ജമ്മുകാശ്മീർ പൊലീസും സുരക്ഷാസേനയും സംയുക്തമായി തെരച്ചിൽ തുടരുകയാണ്.
ഞായറാഴ്ച രാത്രിയിൽ പത്രാഡ പഞ്ചായത്തിലെ വനമേഖലയിൽ സംശയാസ്പദ സാഹചര്യത്തിൽ ചിലരെ കണ്ടതായി പ്രദേശവാസികൾ പൊലീസിന് വിവരം നൽകിയിരുന്നു. ഇതേ തുടർന്ന് വനമേഖല വളഞ്ഞ് സംയുക്തസേന തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മേയ് ആറിന് ഷോപ്പിയാൻ ജില്ലയിൽ മൂന്നു അൽ ബദർ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.