സ്കൂട്ടറിൽ കടത്തിയ കർണാടക മദ്യം പിടികൂടി
Wednesday 12 May 2021 3:51 AM IST
കാഞ്ഞങ്ങാട്: ചിത്താരി വില്ലേജിൽ മുക്കൂടിൽ സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 7.56 ലിറ്റർ കർണാടക മദ്യം കണ്ടെടുത്തു. കെ.പി. ഷൈജു (36) എന്നയാൾക്കെതിരെ ഹോസ്ദുർഗ് എക്സൈസ് കേസെടുത്തു. റേഞ്ച് ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറും പാർട്ടിയുമാണ് മദ്യം പിടികൂടിയത്. പ്രതി വാഹനം ഉപേക്ഷിച്ച് ഓടിപ്പോയി. എക്സൈസ് സംഘത്തിൽ പ്രിവന്റിവ് ഓഫീസർ വി.ബാബു., സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്, ജോസഫ് അഗസ്റ്റിൻ, എം.എം.അഖിലേഷ്, എം.വി. ജിഷാദ് ശങ്കർ, ഡ്രൈവർ ബിജു എന്നിവർ ഉണ്ടായിരുന്നു.