സ്വപ്‌ന സുരേഷിന്‍റെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കണം; കേന്ദ്രസർക്കാരിന് കത്തെഴുതി അമ്മ

Wednesday 12 May 2021 4:42 PM IST

​​​​​കൊച്ചി: സ്വർണക്കടത്ത് കേസിൽ കൊഫേപോസ തടവുകാരിയായി തിരുവനന്തപുരത്ത് ജയിലിൽ കഴിയുന്ന സ്വപ്‌ന സുരേഷിന്‍റെ ആരോഗ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് കത്ത്. സ്വപ്‌നയുടെ അമ്മയാണ് സെൻട്രൽ ഇക്കണോമിക് ഇന്‍റലിജൻസ് ബ്യൂറോയ്ക്ക് കത്ത് നൽകിയത്.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജയിലിൽ സ്വപ്‌ന രോഗബാധിതയാകാൻ സാദ്ധ്യതയുണ്ടെന്നാണ് കത്തിൽ പറയുന്നത്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉളളതിനാൽ സുരക്ഷ ഉറപ്പാക്കണമെന്നാണ് ആവശ്യം.

കത്തിന്‍റെ അടിസ്ഥാനത്തിൽ കൊഫേ പോസ വിംഗ് ജയിൽ അധികൃതർക്ക് കത്തയച്ചു. നിലവിലെ സാഹചര്യവും ക്രമീകരണങ്ങളും അറിയിക്കാനാണ് കൊഫേ പോസ വിംഗ് നൽകിയിരിക്കുന്ന നിർദേശം.