എനിബഡി കാൻ ഡാൻസ്! അടിപൊടി നൃത്തവുമായി വൃദ്ധ ദമ്പതികൾ
Thursday 13 May 2021 1:45 AM IST
വാഷിംഗ്ടൺ: നൃത്തം ചെയ്യുന്നതിന് പ്രായമൊരു തടസ്സമേയല്ല. ഇന്റർനെറ്റിൽ വൈറലാകുന്ന വൃദ്ധ ദമ്പതികളുടെ അടിപൊടി ഡാൻസ് അതിനൊരു ഉദാഹരണമാണ്. ചെറുപ്പക്കാരെ വെല്ലുന്ന നൃത്തച്ചുവടുകളിലൂടെ കാണികളുടെ ഹൃദയങ്ങൾ കീഴടക്കുകയാണ് ഇരുവരും.
ഫുഡ് ടാപ്പിംഗ് ട്യൂണിലൂടെയാണ് നൃത്തം ആരംഭിക്കുന്നത്. മനോഹരമായ മെയ് വഴക്കം കൊണ്ട് ഇവർ ആളുകളെ അമ്പരപ്പിക്കുന്നുണ്ട്.
മെയ് ഏഴിന് ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോ ഇതുവരെ ആറരലക്ഷം പേർ കണ്ടുകഴിഞ്ഞു.