കൊവിഡ് ഹെൽപ്പ് ലൈൻ

Thursday 13 May 2021 5:33 AM IST

വാമനപുരം:കൊവിഡ് രോഗികളുടെ സഹായത്തിനായി വാമനപുരം നിയോജകമണ്ഡലത്തിൽ കൊവിഡ് ഹെൽപ്പ് ലൈൻ ആരംഭിക്കുന്നു. നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട നെല്ലനാട്,വാമനപുരം,കല്ലറ,പാങ്ങോട്, പെരിങ്ങമ്മല,നന്ദിയോട്,പനവൂർ, ആനാട്,പുല്ലമ്പാറ പഞ്ചായത്തുകളിലെയും വാമനപുരം,നെല്ലനാട് ബ്ലോക്ക് പഞ്ചായത്തുകളിലെയും സംവിധാനങ്ങൾ ഏകോപിപ്പിച്ച് സഹായിക്കുകയാണ് ഉദ്ദേശ്യം. ലോക്ക് ഡൗൺ കാലയളവിൽ ചികിത്സ,മരുന്ന്, ആംബുലൻസ് സഹായം, ഭക്ഷണം തുടങ്ങിയവയ്ക്കായി ഈ സൗകര്യം വിനിയോഗിക്കാം.ഹെൽപ്പ് ഡെസ്കിന്റെ ഭാഗമായുള്ള കളക്ഷൻ സെന്റർ ഇതിലേക്ക് പൾസ് ഓക്സിമീറ്റർ,മാസ്ക് , സാനിറ്റൈസർ,സോപ്പ്, കൈയുറ,പി. പി.ഇ കിറ്റ്, മരുന്നുകൾ,ഭക്ഷണം തുടങ്ങിയവ പൊതുജനങ്ങളിൽ നിന്ന് സ്വാഗതം ചെയ്യുന്നു. ഹെൽപ്പ് ഡെസ്ക് നമ്പർ 9037580495 8111834005 9633197104 , 0472-2875050.

Advertisement
Advertisement