ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് ഗാസ സിറ്റി കമാൻഡർ കൊല്ലപ്പെട്ടു,​ നിരവധി മുതിർന്ന നേതാക്കളും മരിച്ചു

Wednesday 12 May 2021 9:52 PM IST

ഗാസ : ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് ഗാസ സിറ്റി കമാൻഡർ അടക്കം നിരവധി മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസ സിറ്റി കമാൻഡർ ബാസിം ഈസയാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. ബാസിം ഈസ തങ്ങിയ കെട്ടിടത്തിൽ ഇസ്രായേൽ ബോംബിടുകയായിരുന്നു. ഗാസ പൊലീസ് ആസ്ഥാനമടക്കം നിരവധി സ്ഥലങ്ങളിൽ ബോംബിട്ടതായാണ് റിപ്പോർട്ട്

ഹമാസിന്റെ റോക്കറ്റ് ആക്രമണ സംവിധാനത്തിന്റെ തലവനും കൊല്ലപ്പെട്ടു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു. ഇതിനിടെ, ഇതൊരു തുടക്കം മാത്രമെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. ഹമാസ് സ്വപ്നത്തിൽപ്പോലും പ്രതീക്ഷിക്കാത്ത തിരിച്ചടി നൽകുമെന്നും ഹമാസിന്റെ തകർച്ച ഉറപ്പാക്കും വരെ വ്യോമാക്രമണം തുടരുമെന്നും നെതന്യാഹു പ്രതികരിച്ചു.

ഗാസ അതിർത്തിയിൽ ഹമാസ് മിസൈൽ ആക്രമണത്തിൽ ഇസ്രയേൽ സൈനികൻ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.

Advertisement
Advertisement