കന്നുകാലികൾ പട്ടിണിയിൽ: തീറ്റപ്പുല്ല് എത്തിച്ച് ഡി.വൈ.എഫ്.ഐ.

Thursday 13 May 2021 4:30 AM IST

കട്ടപ്പന: ഒരുകുടുംബത്തിലെ മുഴുവൻ പേർക്കും കൊവിഡ് ബാധിച്ചതോടെ, പട്ടിണിയിലായ കന്നുകാലികൾക്ക് തീറ്റപ്പുൽ എത്തിച്ചുനൽകി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ. ഇന്നലെ രാവിലെയാണ് കുടുംബത്തിലെ ഒരാൾ പ്രവർത്തകരെ ഫോണിൽ വിളിച്ച് വിവരമറിയിച്ചത്. വീട്ടിലെ ആർക്കും പുറത്തിറങ്ങാൻ കഴിയാത്തതിനാൽ തീറ്റപ്പുല്ല് ചെത്താനായില്ല. തുടർന്ന്ഡി.വൈ. എഫ്. ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ പാടത്തുനിന്ന് തീറ്റപ്പുൽ ചെത്തി വീട്ടിലെത്തിച്ചുനൽകുകയായിരുന്നു. 3 ദിവസത്തേയ്ക്കുള്ള തീറ്റപ്പുല്ല് തൊഴുത്തിൽ സംഭരിച്ചിട്ടുമുണ്ട്. ബ്ലോക്ക് സെക്രട്ടറി ജിബിൻ മാത്യു, ഈസ്റ്റ് മേഖല സെക്രട്ടറി ഫൈസൽ ജാഫർ, അജിത്ത് ജോസഫ്, എബി എമ്പ്രയിൽ, ജോബി തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
Advertisement