409പേർക്കെതിരെ നടപടി
Thursday 13 May 2021 3:31 AM IST
തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയിലാകെ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ കൊവിഡ് സുരക്ഷാ വിലക്ക് ലംഘിച്ച 409പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്ക് ലംഘനം നടത്തിയ 82പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരമാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 310 പേരിൽ നിന്നും സാമൂഹിക അകലം പാലിക്കാത്ത 10പേരിൽ നിന്നുമായി 1,60,000 രൂപ പിഴ ഈടാക്കി. കൂടാതെ അനാവശ്യ യാത്ര നടത്തിയ 7 വാഹനങ്ങൾക്കെതിരെയും ഇന്നലെ നടപടിയെടുത്തു.