ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സൺ ഇന്ദു ജെയ്ൻ വിടവാങ്ങി

Friday 14 May 2021 12:33 AM IST

ന്യൂഡല്‍ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയ്ന്‍ അന്തരിച്ചു. 84 വയസായിരുന്നു. രോഗം ബാധിച്ചിരുന്ന രോഗമുക്തയായ ശേഷം ഇന്ദു ജെയ്നിനുണ്ടായ ആരോഗ്യപ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് വിവരം. വ്യാഴാഴ്ച 9.35ന് ഡല്‍ഹിയില്‍ വച്ചാണ് മരണം സംഭവിച്ചത്.

ആത്മീയാന്വേഷി, മനുഷ്യസ്‌നേഹി, വനിതാവകാശ പ്രവര്‍ത്തക തുടങ്ങിയ നിലകളിൽ പ്രശസ്തയായിരുന്നു ഇന്ദു ജെയ്ന്‍.

1999ലാണ് ഇന്ദു ജെയിൻ ടൈംസ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണായി ചുമതലയേറ്റത്. 2000ത്തില്‍ ടൈംസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 2016ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചു. ഇന്ദു ജെയ്നിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ വഴി തന്റെ ദുഖം രേഖപ്പെടുത്തി.

content details: indu jain of times group no more.