ബൈക്ക് മോഷ്ടാവിനെ പിടികൂടി

Saturday 15 May 2021 12:54 AM IST

വർക്കല: ബൈക്ക് തട്ടിയെടുത്ത കേസിൽ മൂന്നംഗ സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം സ്റ്റേഷൻ കടവ് പനച്ചമൂട് വീട്ടിൽ അഖിൽ (20 )ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 11ന് രാത്രി പാളയം കുന്ന് ആശാൻ മുക്കിന് സമീപം പ്ലാവില വീട്ടിൽ നൈഫിന്റെ ബൈക്ക് ആണ് തട്ടിയെടുത്തത്. വീടിന് മുന്നിൽ വെച്ച് മറ്റൊരു ബൈക്കിലെത്തിയ അഖിലും മറ്റ് രണ്ടുപേരും ചേർന്ന് ബൈക്ക് ഉടമയായ നൈഫിനെ ആക്രമിച്ച ശേഷം ബൈക്കുമായി കടന്നത്. അഖിലിന് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഫോട്ടോ- ബൈക്ക് മോഷണത്തിന് അറസ്റ്റിലായ അഖിൽ.

Advertisement
Advertisement