ഈശോയുമായി ജയസൂര്യ,​ സംവിധാനം നാദിർഷാ ; മോഷൻ പോസ്റ്റർ പുറത്തുവിട്ട് മമ്മൂട്ടി

Saturday 15 May 2021 12:04 AM IST

അമർ അക്ബർ അന്തോണി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയസൂര്യയും നാദിർഷായും ഒന്നിക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. 'ഈശോ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.

'ഈശോയുടെ മോഷൻ പോസ്റ്റർ പുറത്തുവിടുന്നു. ജയസൂര്യയ്ക്കും നാദിർഷയ്ക്കും എല്ലാ അണിയറപ്രവർത്തകർക്കും ആശംസകൾ', എന്നാണ് മമ്മൂട്ടി കുറിച്ചത്. നമിതാ പ്രമോദ് ആണ് ചിത്രത്തിലെ നായിക.


ഈശോ എന്ന ടൈറ്റിലിന് താഴെയായി ബൈബിളിൽ നിന്നല്ല എന്ന ടാഗ് ലൈനും കൊടുത്തിട്ടുണ്ട്.

സുനീഷ് വാരനാടാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. അരുൺ നാരായണൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement
Advertisement