മമതയുടെ സഹോദരൻ കൊവിഡ് ബാധിച്ച് മരിച്ചു

Sunday 16 May 2021 6:23 AM IST

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരനായ അഷിം ബാനർജി (60) കൊവിഡ് ബാധിച്ച് മരിച്ചു. കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരം നടന്നു.