നമ്മുടെ പിള്ളേർ കിടുവല്ലേന്ന്; ചിത്രം കണ്ട് തിരിച്ചറിയാൻ ആനന്ദ് മഹീന്ദ്ര, വിശദമായ ഉത്തരം പോസ്റ്റ് ചെയ്‌ത് യുവാക്കൾ

Saturday 15 May 2021 5:39 PM IST

കൗതുകകരമായ കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവയ്‌ക്കുകയും അതുവഴി സാധാരണക്കാരുടെ ജീവിത സ്‌പന്ദനങ്ങൾ അറിയുകയും ചെയ്യുന്ന രാജ്യത്തെ പ്രമുഖരിൽ മുന്നിലാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര. രാജ്യത്തെ യുവാക്കളെ പരീക്ഷിക്കാനായി അദ്ദേഹം ട്വിറ്ററിൽ ഒരു ചിത്രം പങ്കുവച്ച് രണ്ട് ചോദ്യങ്ങൾ ചോദിച്ചു. ഈ സാധനം എന്താണ്? ഇന്ന് എല്ലാ യുവാക്കളും തിരിച്ചറിയുന്ന ഇതിന്റെ പേര് പറയുക എന്നിങ്ങനെയായിരുന്നു ചോദ്യങ്ങൾ.

യുവാക്കൾ ഉത്തരം പറയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷയെങ്കിലും സമഗ്രമായ ഉത്തരം തന്നെ അവർ നൽകിക്കളഞ്ഞു. ലോകത്തിലെ ആദ്യ മനുഷ്യനി‌ർമ്മിത കൃത്രിമ ഉപഗ്രഹമായ സ്‌പുട്‌നിക് ഒന്ന് ആയിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. 1957 ഒക്ടോബർ നാലിന് അന്നത്തെ യു.എസ്.എസ്.ആറിൽ നിന്നും അയച്ച ഉപഗ്രഹമാണെന്ന് യുവാക്കൾ മറുപടി നൽകി. ഈ ഉപഗ്രഹവുമായി ബന്ധപ്പെട്ടാണ് റഷ്യ തങ്ങളുടെ പുതിയ കൊവിഡ് പ്രതിരോധ വാക്‌സിന് സ്‌പുട്‌നിക് എന്ന പേര് നൽകിയതെന്നും ആനന്ദ് മഹീന്ദ്രയെ നമ്മുടെ രാജ്യത്തെ മിടുക്കരായ യുവാക്കൾ അറിയിച്ചു.

Advertisement
Advertisement