കടല്‍ക്ഷോഭം: കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ മാറ്റിപ്പാര്‍പ്പിച്ചത് 356 പേരെ

Saturday 15 May 2021 10:35 PM IST

തൃശൂര്‍/ കൊടുങ്ങല്ലൂർ/ വാടാനപ്പിള്ളി: തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം ശക്തമായതോടെ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. സ്ഥിതി രൂക്ഷമായ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലായി 356 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഇതില്‍ 323 പേര്‍ കൊടുങ്ങല്ലൂര്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലെ ക്യാമ്പുകളിലും 33 പേര്‍ ചാവക്കാട് താലൂക്കിലെ ക്യാമ്പുകളിലുമാണ്.

എ​റി​യാ​ട് ​ഒ​ന്ന​ര​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​രം​ ​ടി​പ്പു​ ​സു​ൽ​ത്താ​ൻ​ ​റോ​ഡ് ​വ​രെ​ ​ക​ട​ൽ​വെ​ള്ളം​ ​ഇ​ര​ച്ചു​ ​ക​യ​റി.​ ​അ​ഴീ​ക്കോ​ട് ​പു​ത്ത​ൻ​പ​ള്ളി​ ​ബീ​ച്ച് ​റോ​ഡ് ​വ​ട​ക്കു​മു​ത​ൽ​ ​മ​തി​ല​കം​ ​കൂ​ളി​മു​ട്ടം​ ​വ​രെ​ ​നാ​ല് ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​തീ​ര​ത്ത് ​ക​ട​ൽ​ ​ആ​ഞ്ഞ​ടി​ച്ചു.​ ​ ​പൊ​ക്കാ​ഞ്ചേ​രി,​ ​ഏ​ങ്ങ​ണ്ടി​യൂ​ർ​ ​പൊ​ക്കൊ​ള​ങ്ങ​ര​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​ആ​രം​ഭി​ച്ച​ ​ക​ട​ലേ​റ്റം​ ​രൂ​ക്ഷ​മാ​യി​ ​തു​ട​രു​ന്നു.​ ​നാ​ൽ​പ്പ​തി​ല​ധി​കം​ ​വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ പൊ​ക്കൊ​ള​ങ്ങ​ര​ ​ബീ​ച്ച് ​മു​ത​ൽ​ ​ചേ​റ്റു​വ​ ​വ​രെ​ ​ശ​ക്ത​മാ​യ​ ​തി​ര​മാ​ല​ക​ൾ​ ​ക​ര​യി​ലേ​ക്ക് ​ആ​ഞ്ഞ​ടി​ക്കു​ക​യാ​ണ്.​ ​ക​ട​ൽ​ഭി​ത്തി​ക്ക് ​മു​ക​ളി​ലൂ​ടെ​യും​ ​തി​ര​മാ​ല​ക​ൾ​ ​ഇ​ര​ച്ചു​ക​യ​റു​ന്ന​ത് ​മൂ​ലം​ ​പ്ര​ദേ​ശ​മാ​കെ​ ​മ​ണ​ൽ​ ​വ​ന്ന് ​മൂ​ടു​ക​യാ​ണ്. ​ജ​ല​സ്രോ​ത​സു​ക​ളി​ൽ​ ​ചെ​ളി​വെ​ള്ളം​ ​ക​യ​റി​യ​തോ​ടെ​ ​ജ​ന​ങ്ങ​ൾ​ ​ദു​രി​ത​ത്തി​ലാ​യി.​​ ​

നിലവില്‍ കൊടുങ്ങല്ലൂര്‍ താലൂക്കില്‍ ഏഴും ചാവക്കാട് താലൂക്കില്‍ രണ്ടും ക്യാമ്പുകളാണുള്ളത്. ക്വാറന്റൈനിൽ ഇരിക്കുന്നവര്‍ക്ക് മാത്രമായുള്ള ക്യാമ്പുകളും ഇതിലുണ്ട്. ക്യാമ്പുകളില്‍ താമസിക്കാനെത്തുന്നവരെ ആന്റിജന്‍ ടെസ്റ്റ് നടത്തിയാണ് പ്രവേശിപ്പിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നവരെ ഡി.സി.സി, സി.എഫ്.എല്‍.ടി.സി എന്നിവിടങ്ങളിലേക്ക് മാറ്റും.

എടവിലങ്ങിന്റെയും എറിയാടിന്റേയും പടിഞ്ഞാറന്‍ മേഖല പൂര്‍ണമായും വെള്ളക്കെട്ട് ഭീഷണി നേരിടുന്നതിനാല്‍ അറപ്പത്തോട് ജെ.സി.ബി ഉപയോഗിച്ച് പൊട്ടിച്ചു വെള്ളം കളയുന്നുണ്ട്. വേലിയേറ്റത്തെ തുടര്‍ന്ന് പെരിഞ്ഞനത്ത് ആറാട്ടുകടവിലും അറപ്പതോട് തുറന്നു.

​ഏ​ങ്ങ​ണ്ടി​യൂ​ർ​ ​സെ​ന്റ് ​തോ​മ​സ് ​സ്കൂ​ളി​ലും​ ​ത്യ​ത്ത​ല്ലൂ​ർ​ ​ക​മ​ലാ​ ​നെ​ഹ്റു​ ​സ്കൂ​ളി​ലും​ ​ക്യാ​മ്പു​ക​ൾ​ ​സ​ജ്ജ​മാ​ക്കി.​ ​അ​തി​നി​ടെ​ ​ശ​ക്ത​മാ​യ​ ​കാ​റ്റി​ൽ​ ​ഷീ​റ്റ് ​പ​റ​ന്നു​പോ​യ​തി​നെ​ ​തു​ട​ർ​ന്ന് ​കൊ​വി​ഡ് ​രോ​ഗി​ക​ളാ​യ​ 4​ ​പേ​ര​ട​ങ്ങു​ന്ന​ ​കു​ടും​ബ​ത്തെ​ ​കോ​ട്ട​ ​ക​ട​പ്പു​റം​ ​കൊ​വി​ഡ് ​പ​രി​ച​ര​ണ​ ​കേ​ന്ദ്ര​ത്തി​ലേ​ക്ക് ​മാ​റ്റി. പൊ​ക്കാ​ഞ്ചേ​രി​യി​ൽ​ ​പ​ഞ്ചാ​യ​ത്ത്,​ ​മ​ണ​ൽ​ ​ഉ​പ​യോ​ഗി​ച്ച് ​അ​ര​ ​കി​ലോ​മീ​റ്റ​റോ​ളം​ ​സം​ര​ക്ഷ​ണ​ ​ഭി​ത്തി​ ​തീ​ർ​ത്തു.​ ​നി​യു​ക്ത​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​മു​ര​ളി​ ​പെ​രു​നെ​ല്ലി,​ ​എ​ൻ.​കെ​ ​അ​ക്ബ​ർ,​ ​വാ​ടാ​ന​പ്പി​ള്ളി​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ശാ​ന്തി​ ​ഭാ​സി​ ​എ​ന്നി​വ​ർ​ ​ക​ട​ലേ​റ്റ​ ​പ്ര​ദേ​ശം​ ​സ​ന്ദ​ർ​ശി​ച്ചു.


ക്യാ​മ്പു​ക​ൾ​ ​ഇ​ങ്ങ​നെ

എ​റി​യാ​ട് ​കേ​ര​ള​വ​ർ​മ്മ​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​:​ 105​ ​അം​ഗ​ങ്ങൾ (37​ ​കു​ടും​ബം)

പ​ടി​ഞ്ഞാ​റെ​ ​വെ​മ്പ​ല്ലൂ​ർ​ ​എം.​ഇ.​എ​സ് ​:​ ​ 46​ ​പേർ (16​ ​കു​ടും​ബം)
എ​ട​വി​ല​ങ്ങ് ​കാ​ര​ ​ഫി​ഷ​റീ​സ് ​:​ ​ 53​ ​പേർ (15​ ​കു​ടും​ബം)
അ​ഴീ​ക്കോ​ട് ​ഐ.​എം.​യു.​പി​ ​സ്കൂ​ൾ​ ​:​ ​ 24​ ​പേർ (12​ ​കു​ടും​ബം)
അ​ഴീ​ക്കോ​ട് ​ഇ​ർ​ഷാ​ദു​ൽ​ ​മു​സ്ലി​മീ​ൻ​ ​യു.​പി​:​ 24​ ​പേർ (12​ ​കു​ടും​ബം)
മേ​നോ​ൻ​ ​ബ​സാ​ർ​ ​യു.​പി​ ​:​ ​(​ക്വാ​റ​ന്റൈ​നി​ലു​ള്ള​വ​ർ​ക്ക്)​ 16​ ​പേർ
ശ്രീ​നാ​രാ​യ​ണ​പു​രം​ ​പ​ടി​ഞ്ഞാ​റെ​ ​വെ​മ്പ​ല്ലൂ​ർ​ ​അ​ഞ്ച​ങ്ങാ​ടി​ ​എം.​ഐ.​ടി​ : 3​ ​പേർ
എ​ട​വി​ല​ങ്ങ് ​കാ​ര​ ​സെ​ന്റ് ​ആ​ൽ​ബ​ന​ ​:​ 52​ ​പേർ (20​ ​കു​ടും​ബം)

ചാവക്കാട് കടപ്പുറം വി.എച്ച്.എസ്.ഇ​:​ 24 പേര്‍

വാടാനപ്പിള്ളി കമല നെഹ്റു വി.എച്ച്.എസ്.ഇ​:​ 9 പേര്‍.


ക​ട​ലാ​ക്ര​മ​ണം​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ലും​ ​ശ​ക്ത​മാ​കും.ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണം​ ​

അ​ഴീ​ക്കോ​ട് ​തീ​ര​ദേ​ശ​ ​പൊ​ലീ​സ് .

Advertisement
Advertisement