അനധികൃത പാസ് ഉപയോഗിക്കുന്നവർക്കെതിരെ നടപടി

Sunday 16 May 2021 5:11 AM IST

തിരുവനന്തപുരം: ലോക്ക് ഡൗണിൽ അടിയന്തര ഘട്ടങ്ങളിൽ യാത്ര ചെയ്യുന്നവർ അംഗീകൃത പാസ് തന്നെ കൈയിൽ കരുതണമെന്നും അനധികൃത പാസ് ഉപയോഗിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു.പാസ് അനുവദിക്കുന്നതിന് കളക്ടർ,അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ്,സിറ്റി, റൂറൽ പൊലീസ് മേധാവികൾ എന്നിവർക്കു മാത്രമാണ് നിയമപരമായ അധികാരം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക പാസ് നൽകുന്നതിന് അധികാരമുണ്ടാകില്ലെന്നും കളക്ടർ അറിയിച്ചു.

Advertisement
Advertisement