3056 പേർക്ക് കൂടി കൊവിഡ്

Sunday 16 May 2021 8:35 PM IST

തൃശൂർ : 2989 പേർ രോഗമുക്തരായപ്പോൾ ജില്ലയിൽ 3056 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 56,091 ആണ്. തൃശൂർ സ്വദേശികളായ 77 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,04,927 ആണ്. 1,47,728 പേരെയാണ് ഡിസ്ചാർജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 28.75% ആണ്. ഞായാറാഴ്ച്ച സമ്പർക്കം വഴി 3041 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ഒരാൾക്കും, 10 ആരോഗ്യ പ്രവർത്തകർക്കും, ഉറവിടം അറിയാത്ത 04 പേർക്കും രോഗബാധ ഉണ്ടായി.

കൊവിഡ് സ്റ്റാറ്റസ്

കൊവിഡ് സ്ഥിരീകരിച്ചവർ 2,04,927

രോഗമുക്തരായത് 1,47,728

ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് 28.75%

17​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പ് :
174​ ​കു​ടും​ബ​ങ്ങ​ളെ​ ​മാ​റ്റി

തൃ​ശൂ​ർ​ ​:​ ​ക​ന​ത്ത​ ​മ​ഴ​യെ​യും,​ ​രൂ​ക്ഷ​മാ​യ​ ​ക​ട​ലാ​ക്ര​മ​ണ​ത്തെ​യും​ ​തു​ട​ർ​ന്ന് ​വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി​യ​തോ​ടെ​ ​ജി​ല്ല​യി​ൽ​ 174​ ​കു​ടും​ബ​ങ്ങ​ളെ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ലേ​ക്ക് ​മാ​റ്റി.​ 480​ ​പേ​രാ​ണ് ​ആ​കെ​യു​ള്ള​ത്.​ ​തൃ​ശൂ​ർ,​ ​ചാ​വ​ക്കാ​ട്,​ ​കൊ​ടു​ങ്ങ​ല്ലൂ​ർ,​ ​ചാ​ല​ക്കു​ടി​ ​താ​ലൂ​ക്കു​ക​ളി​ൽ​ ​ആ​കെ​ 17​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പു​ക​ളാ​ണ് ​ആ​രം​ഭി​ച്ച​ത്.​ ​കൊ​ടു​ങ്ങ​ല്ലൂ​രി​ലാ​ണ് ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ക്യാ​മ്പു​ക​ൾ.​ ​താ​ലൂ​ക്കി​ൽ​ 11​ ​കേ​ന്ദ്ര​ങ്ങ​ളാ​ണ് ​ആ​രം​ഭി​ച്ച​ത്.​ ​ചാ​വ​ക്കാ​ട് 3​ ​ഉം,​ ​ചാ​ല​ക്കു​ടി​യി​ൽ​ 2​ ​ഉം​ ​തൃ​ശൂ​രി​ൽ​ ​ഒ​രു​ ​ക്യാ​മ്പു​മാ​ണ് ​തു​റ​ന്നി​രി​ക്കു​ന്ന​ത്.

പു​രു​ഷ​ന്മാ​ർ......202
സ്ത്രീ​ക​ൾ.......189
കു​ട്ടി​ക​ൾ.....89
ആ​കെ​ .....480

കൊ​വി​ഡ് ​രോ​ഗി​ക​ളും

ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പി​ലേ​ക്ക് ​മാ​റ്റി​യ​വ​രി​ൽ​ 28​ ​പേ​ർ​ ​കൊ​വി​ഡ് ​പൊ​സി​റ്റീ​വ് ​ആ​യ​വ​രും​ 67​ ​പേ​ർ​ ​നി​രീ​ക്ഷ​ണ​ത്തി​ൽ​ ​ക​ഴി​യു​ന്നു​ണ്ട്.

Advertisement
Advertisement