കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശം: ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് നിരീക്ഷണം ശക്തമാക്കണം

Sunday 16 May 2021 11:15 PM IST

ന്യൂഡൽഹി: ഗ്രാമപ്രദേശങ്ങളിൽ കൊവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്രം. ഗ്രാമങ്ങളിലും നഗരപ്രാന്തപ്രദേശങ്ങളിലും ഡോക്ടർമാരുമായി ടെലി കൺസൾട്ടേഷൻ, ആന്റിജൻ പരിശോധനയ്ക്കുള്ള പരീശീലനം ഉൾപ്പെടെ പുതുക്കിയ മാർഗനിർദ്ദേശവും സംസ്ഥാനങ്ങൾക്ക് നൽകി.

എല്ലാ ഗ്രാമങ്ങളിലും പകർച്ചപ്പനി, ശ്വാസ സംബന്ധമായ രോഗങ്ങൾ ഉൾപ്പടെയുള്ളവരുണ്ടോയെന്ന് ശുചിത്വ- പോഷാകാഹാര സമിതിയുടെ സഹായത്തോടെ ആശാ വർക്കർമാർ നിരീക്ഷിക്കണം. രോഗ ലക്ഷണങ്ങളുള്ളവർക്ക് കമ്യൂണിറ്റി ഹെൽത്ത് ഓഫീസർമാരുമായി ടെലികൺസൾട്ടേഷൻ സൗകര്യമൊരുക്കണം. ഗുരുതര അസുഖങ്ങളുള്ളവരെയും,ഓക്സിജൻ നില താഴ്ന്നവരെയും അടുത്തുള്ള ഉയർന്ന ആശുപത്രികളിലേക്ക് മാറ്റണം. സമ്പർക്കം പുലർത്തിയവരെ കണ്ടെത്തണം.

മറ്റ് നിർദ്ദേശങ്ങൾ:

  • പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലുൾപ്പെടെ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് സൗകര്യം വേണം.
  • കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർക്കും ഹെൽത്ത് വർക്കർമാർക്കും റാപ്പിഡ് ആന്റിജൻ പരിശോധന നടത്താൻ പരിശീലനം
  • രോഗലക്ഷണമില്ലാത്തതും ഗുരതരാവസ്ഥയിലല്ലാത്തതുമായ രോഗികളെ പ്രവേശിപ്പിക്കാൻ കുറഞ്ഞത് 30 കിടക്കകളുള്ള കൊവിഡ് കെയർ സെന്ററുകൾ
  • രോഗം സംശയിക്കുന്നവരെയും സ്ഥിരീകരിക്കുന്നവരെയും പ്രത്യേകം പ്രവേശിപ്പിക്കാനുള്ല സൗകര്യം വേണം.
  • ഓരോ ഗ്രാമത്തിലും ആവശ്യമായത്ര പൾസ് ഓക്സി മീറ്റർ
  • വീടുകളിലുള്ള രോഗികൾക്ക് പാരസെറ്റമോൾ, വിറ്റാമിനുകൾ, അച്ചടിച്ച മാർഗനിർദേശങ്ങൾ തുടങ്ങിയവയടക്കമുള്ള ഐസൊലേഷൻ കിറ്റുകൾ
  • -
Advertisement
Advertisement