ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി യു.എ.ഇ
Monday 17 May 2021 2:19 AM IST
അബുദാബി: പാലസ്തീൻ ഇസ്രായേൽ സംഘർഷം ശമനമില്ലാതെ തുടരുന്നതിനിടെ ഇസ്രയേലിലേക്കുള്ള സർവീസുകൾ യു.എ.ഇ റദ്ദാക്കി. അമേരിക്കയ്ക്കും യൂറോപ്യൻ എയർലൈൻസുകളും വിമാന സർവീസുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് യു.എ.ഇയുടെ തീരുമാനം. ടെൽ അവീവിന് അടുത്ത് മിസൈലുകൾ പതിച്ച സാഹചര്യത്തിലാണ് യാത്രക്കാരുടെ സുരക്ഷയെ മുൻനിറുത്തി ഇത്തരത്തിലൊരു തീരുമാനത്തിൽ വിമാനക്കമ്പനികൾ എത്തിയിരിക്കുന്നത്. ശനിയാഴ്ച രണ്ട് സർവീസുകൾ നടത്തിയെങ്കിലും പിന്നീടുള്ള സർവീസുകൾ റദ്ദാക്കുകയായിരുന്നു.
ഇന്നലെ മുതലാണ് ടെൽ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ യാത്രാവിമാനങ്ങളും കാർഗോ സർവീസുകളും റദ്ദാക്കിയതായി ഇത്തിഹാദ് എയർവേയ്സ് അറിയിച്ചത്. യുഎഇയിൽ നിന്ന് ഇന്നലെ പുറപ്പെടേണ്ട വിമാനങ്ങൾ ഫ്‌ളൈ ദുബായും റദ്ദാക്കിയിരുന്നു