വില്പനയ്ക്കായി എത്തിച്ച കഞ്ചാവ് പിടികൂടി; പ്രതി അറസ്റ്റിൽ
Tuesday 18 May 2021 12:31 AM IST
വാമനപുരം: കല്ലറ ആനാകുടി പൂപ്പുറം ജംഗ്ഷനിൽ ഒന്നേകാൽ കിലോഗ്രാം കഞ്ചാവ് പിടികൂടി. കല്ലറ വെള്ളംകുടി എ.കെ.ജി കോളനിയിൽ സജിന മൻസിലിൽ സജീറിനെ (29)നെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കഞ്ചാവ് വില്പനവ്യാപകമാകുന്നുവെന്ന് എക്സൈസ് ഇൻസ്പക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കല്ലറയിലും സമീപസ്ഥലങ്ങളിലും ചില്ലറ വില്പനക്കായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ 50,000 രൂപയോളം വില വരും. വാമനപുരം എക്സൈസ് ഇൻസ്‌പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർമാരായ ബിനു താജുദീൻ, പി.ഡി. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർമാരായ സ്നേഹേഷ്, അനീഷ്, സജിത്ത്, ഹരികൃഷ്ണൻ ഡ്രൈവർ സലീം എന്നിവർ സംഘത്തിലുണ്ടായിരുന്നു.