എന്നെയും അറസ്റ്റ് ചെയ്യൂ : ട്വീറ്റുമായി പ്രകാശ് രാജ്
Tuesday 18 May 2021 12:51 AM IST
ബംഗളൂരു: വാക്സിൻ ക്ഷാമത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയാണെന്ന് വിമർശിച്ച് പോസ്റ്റർ ഒട്ടിച്ചതിനെ തുടർന്നുണ്ടായ അറസ്റ്റിൽ പ്രതിഷേധിച്ച് നടൻ പ്രകാശ് രാജ്. പോസ്റ്ററിലെ ചോദ്യം താനും ആവർത്തിക്കുന്നതായും, തന്നെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നടന്റെ ട്വീറ്റ്.
ഡൽഹിയിൽ രണ്ടു ദിവസം മുമ്പ് 'മോദിജി, നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ എന്തിന് വിദേശരാജ്യങ്ങൾക്ക് അയച്ചുകൊടുത്തു?' എന്നെഴുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്നാണ് അറസ്റ്റ് നടന്നത്. ഈ ചോദ്യം ട്വിറ്ററിൽ ട്രെൻഡിംഗായിരിക്കുകയാണ്. പോസ്റ്റർ പതിച്ചവരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.