500 പേർ വേണ്ടെന്ന് പാർവതി തിരുവോത്ത്

Wednesday 19 May 2021 12:00 AM IST

വ്യക്തമായ നിലപാടുകൾ തുറന്നുപറയാൻ മടിയില്ലാത്ത നടിയാണ് പാർവതി തിരുവോത്ത്.കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 500 പേരെ പങ്കെടുത്തി നടത്തുന്നതിനെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. ഇപ്പോളിതാ ഇത്തരത്തിൽ ഇതിനെതിരെ വ്യക്തമായ നിലപാട് അറിയിച്ചിരിക്കുകയാണ് പാർവതി. 500 പേരെ ഉൾപെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീർത്തും തെറ്റായ തീരുമാനം ആണെന്ന് നടി പറഞ്ഞു. ട്വിറ്ററിലൂടെയാണ് പാർവതിയുടെ പ്രതികരണം.വിർച്വലായി ചടങ്ങ് നടത്തി സർക്കാർ മാതൃകയാക്കണമെന്നും നടി കൂട്ടിച്ചേർത്തു.