നിയുക്ത മന്ത്രിമാരുടെ പ്രതികരണങ്ങൾ

Wednesday 19 May 2021 12:14 AM IST

 കെ.എൻ. ബാലഗോപാൽ

കെ.കെ.ശൈലജയെ മാറ്റി നിറുത്തിയത് പാർട്ടിയുടെ പൊതു തീരുമാനമാണ്. പ്രഗല്ഭരും സീനിയറുമായ മന്ത്രിമാരും എം.എൽ.എമാരും തിരഞ്ഞെടുപ്പിൽ മത്സരിച്ചില്ല. ഇതിനെ ജനങ്ങൾ എങ്ങനെ വിലയിരുത്തുമെന്ന പലരുടെയും ആശങ്കയെ അസ്ഥാനത്താക്കിക്കൊണ്ടാണ് മുന്നണി വൻ വിജയം നേടിയത്. പാർട്ടിയുടെ നയമാണു പ്രധാനം. അതു നടപ്പാക്കുന്നതിന്റെ ഭാഗമാണു തീരുമാനങ്ങൾ. വകുപ്പുകളെക്കുറിച്ചു ചർച്ചകൾ നടന്നിട്ടില്ല.

 പി.രാജീവ്

പിണറായി വിജയന്റെ നേതൃത്വത്തിൽ പുതിയൊരു ടീം വേണമെന്നു സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. മുഖ്യമന്ത്രി മാത്രം മാറാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം മാദ്ധ്യമങ്ങളുടേതു മാത്രമാണ്. സമൂഹത്തിൽ നിന്ന് അത്തരം ചോദ്യങ്ങൾ ഉണ്ടാകുന്നില്ല. താൻ ധന മന്ത്രിയാകുമോയെന്ന കാര്യം മുഖ്യമന്ത്രിയാണു നിശ്ചയിക്കേണ്ടത്. വകുപ്പുകൾ ഏതാണെന്ന കാര്യത്തിൽ ധാരണ എത്തിയിട്ടില്ല.

 വി.എൻ.വാസവൻ

പാർട്ടി ഏൽപ്പിക്കുന്ന ഏതു ജോലിയും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും നിറവേറ്റുന്ന എളിയ പ്രവർത്തകനാണു താൻ. ഒരു പ്രതീക്ഷയും അർപ്പിച്ചല്ല താൻ മുന്നോട്ടുപോകുന്നത്. വകുപ്പ് ഏതായാലും ഭരണം നന്നായാൽ പോരേ? കെ.കെ.ശൈലജയെ ഒഴിവാക്കിയെന്നു പറയുന്നതിൽ കാര്യമില്ല. അവർക്കൊപ്പം മന്ത്രിയായിരുന്ന പലരെയും മാറ്റി നിറുത്തിയിട്ടുണ്ട്. കരുത്തരായ തോമസ് ഐസക്കിനെയും ജി.സുധാരകനെയും മത്സരിപ്പിച്ചില്ലല്ലോ. ഇത് പാർട്ടിയുടെ നയമാണ്. അത് എല്ലാവരും അംഗീകരിച്ചുകഴിഞ്ഞു.

 വി.ശിവൻകുട്ടി

ജാതിമത ശക്തികളെ തറപറ്റിച്ചാണു താൻ എം.എൽ.എയായത്. ഗുജറാത്ത് മോഡൽ ഭരണം നേമത്തു നടത്തുമെന്നു പ്രഖ്യാപിച്ച ബി.ജെ.പിക്ക് എല്ലായിടത്തും വേണ്ടത് ഇടതുപക്ഷമാണെന്ന മറുപടിയാണു ജനം നൽകിയത്. സാധാരണക്കാരെ സഹായിക്കാൻ വേണ്ടി മന്ത്രിപദത്തെ വിനയോഗിക്കും.


 വീണ ജോർജ്

ചരിത്രം സൃഷ്ടിച്ചുകൊണ്ടു മുന്നണി അധികാരം ഏൽക്കുമ്പോൾ വലിയ സന്തോഷമുണ്ട്. സർക്കാരിന്റെ പ്രവർത്തനത്തിനു ജനം നൽകിയ അംഗീകാരമാണു തുടർഭരണം. പാർട്ടി നൽകുന്ന ജോലികൾ നല്ല രീതിയിൽ നിറവേറ്റുന്നതിനാണ് മുൻഗണന. മണ്ഡലത്തിൽ ആരംഭിച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കും.

 എം.ബി.രാജേഷ്

(നിയുക്ത സ്പീക്കർ)

മികച്ച പ്രവർത്തനം നടത്താൻ മറ്റുള്ളവർക്കും അവസരം ഒരുക്കാനാണ് മന്ത്രി കെ.കെ.ശൈലജയെ മാറ്റിനിറുത്തുന്നത്. അത് പാർട്ടിയുടെ തീരുമാനമായി എല്ലാവരും ഉൾക്കൊള്ളും. കക്ഷിരാഷ്ട്രീയത്തിന്റെ പരിമിതമായ ചുറ്റുപാടിൽ നിന്നു കൂടുതൽ വിശാലമായ തലത്തിൽ ഇടപെടാൻ രാഷ്ട്രീയത്തിൽ ഈ പദവി സഹായിക്കുമെന്നാണു തന്റെ വിശ്വാസം. രാഷ്ട്രീയത്തിന്റെ താൻ പി.ശ്രീരാമകൃഷ്ണന്റെ പിന്നാലെ വന്നയാളാണ്. നടപടിക്രമങ്ങളിൽ നിയമസഭയും ലോക്സഭയും തമ്മിൽ ചെറിയ വ്യത്യാസമേയുള്ളൂ. അതു പെട്ടെന്നു പഠിച്ചെടുക്കാൻ സാധിക്കും. അതിനാൽ പുതുതായി നിയമസഭയിൽ എത്തിയതിനു പിന്നാലെ സ്പീക്കർ പദവി ഏറ്റെടുക്കുന്നതു പ്രയാസകരമാകില്ല.

 ആന്റണി രാജു
സ്ഥാനാർത്ഥിത്വം പോലെ മന്ത്രിപദവും അപ്രതീക്ഷിതമാണ്. തമ്പാനൂരിലെയും കിഴക്കേകോട്ടയിലെയും വെള്ളക്കെട്ട് വലിയ പ്രശ്നമാണ്. അത് പരിഹരിക്കുന്നതാണ് പ്രഥമ ദൗത്യം. സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷം മുതൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കും. എന്നും ഇടതുപക്ഷം ചേർന്ന് നിൽക്കാനാണ് താത്പര്യം.

 അഹമ്മദ് ദേവർകോവിൽ

ത്യാഗപൂർണമായ കാത്തിരിപ്പിന് കിട്ടിയ ഫലമാണ് പുതിയ അംഗീകാരം. 27 വർഷമായി മുന്നണി പ്രവേശനം ലഭിക്കാതിരുന്നിട്ടുകൂടി നിലപാടിന്റെ പേരിലാണ് ഇത്രയും കാലം ഐ.എൻ.എൽ എൽ.ഡി.എഫിനൊപ്പം നിന്നത്. ഇപ്പോൾ ഇടതു മന്ത്രിസഭയുടെ ഭാഗമാകാൻ ഞങ്ങൾക്ക് യോഗ്യതയുള്ളതായി മുന്നണി മനസിലാക്കി. വകുപ്പുകൾ ഏതായാലും ത്യാഗപൂർണമായ കാത്തിരിപ്പിനൊടുവിൽ ലഭിച്ച ഈ അംഗീകാരം ഞങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നു.

 ജി.ആർ. അനിൽ

സംസ്ഥാന താത്പര്യം അനുസരിച്ച് തലസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി നന്നായി പരിശ്രമിക്കും.വകുപ്പ് ഏതായാലും നാടിന്റെ വികസനത്തിനായി പൂർണമായ കഴിവ് ഉപയോഗിക്കും. വിജയിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു.

 പി.​എ. ​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്
എ​ല്ലാം​പാ​ർ​ട്ടി​ ​തീ​രു​മാ​നി​ക്കും​ ​അ​ത് ​ന​ട​പ്പി​ലാ​ക്കും.​ ​എ​ന്നി​ൽ​ ​അ​ർ​പ്പി​ച്ചി​ട്ടു​ള്ള​ ​വി​ശ്വാ​സം​ ​കാ​ത്ത് ​സൂ​ക്ഷി​ക്കും.​ ​ജ​ന​ങ്ങ​ൾ​ ​ഇ​ഷ​പ്പെ​ടാ​ത്ത​ ​ഒ​ന്നും​ ​ത​ന്റെ​ ​ഭാ​ഗ​ത്ത് ​നി​ന്നും​ ​ഉ​ണ്ടാ​കി​ല്ല.​ ​സാ​ധാ​ര​ണ​ക്കാ​രെ​ ​ഓ​ർ​ത്തു​കൊ​ണ്ട് ​പ്ര​വ​ർ​ത്തി​ക്കും.​ ​അ​വ​ർ​ക്കാ​യി​ ​നി​ല​കൊ​ള്ളും.​ ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ ​തെ​റ്റു​ക​ൾ​ ​തി​രു​ത്തി​ ​മു​ന്നോ​ട്ട് ​പോ​കും.​ ​എ​ല്ലാ​ ​കാ​ല​ത്തും​ ​യു​വ​ത്വ​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​യ​ ​പ്ര​സ്ഥാ​ന​മാ​ണ് ​ഇ​ട​തു​പ​ക്ഷം.​ ​ത​ല​മു​റ​ ​മാ​റ്റം​ ​കാ​ല​ത്തി​ന്റെ​ ​തി​രി​ച്ച​റി​വാ​ണ്.

Advertisement
Advertisement