ബി.ജെ.പി എം.എൽ.എമാരെയും അറസ്റ്റു ചെയ്യണമെന്ന് തൃണമൂൽ

Wednesday 19 May 2021 12:15 AM IST

ന്യൂഡൽഹി: നാരദാ കൈക്കൂലി കേസിൽ പ്രതികളായ ബി.ജെ.പി എം.എൽ.എമാരെ ഒഴിവാക്കി തങ്ങളുടെ നാലു നേതാക്കൾക്കെതിരെ സി.ബി.ഐ നിയമനടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് തൃണമൂൽ കോൺഗ്രസ്. സി.ബി.ഐ അറസ്റ്റ് ചെയ്‌ത മന്ത്രിമാരായ സുബ്രതാ മുഖർജി, ഫിർഹദ് ഹക്കീം, എം.എൽ.എ മദൻ മിത്ര, മുൻ കൊൽക്കത്ത മേയർ സൊവാൻ ചാറ്റർജി എന്നിവരെ ഹൈക്കോടതി തിങ്കളാഴ്ച രാത്രി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പ്രസിഡൻസി ജയിലിലേക്ക് മാറ്റിയിരുന്നു. മദൻ മിത്രയെയും ചാറ്റർജിയെയും ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.

അറസ്റ്റിലായ തൃണമൂൽ നേതാക്കൾ ഉൾപ്പെട്ട നാരദാ കൈക്കൂലി കേസിലെ പ്രതികളാണ് ബി.ജെ.പി എം.എൽ.എമാരായ മുകുൾ റോയിയും സുവേന്ദു അധികാരിയും. തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തിയ ഇവർക്കെതിരെ സി.ബി.ഐ കണ്ണടച്ചതിനെ ചൊല്ലിയാണ് പ്രതിഷേധം. ബംഗാളിനെ വലയ്ക്കുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകേണ്ട സമയത്താണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി ഫിർഹദ് ഹക്കീം പറഞ്ഞു.

തിങ്കളാഴ്ച രാവിലെ അറസ്റ്റു ചെയ്ത ഇരുവർക്കും വൈകുന്നേരത്തോടെ സി.ബി.ഐ കോടതി ജാമ്യം നൽകിയെങ്കിലും രാത്രി കൊൽക്കത്ത ഹൈക്കോടതി അത് റദ്ദാക്കുകയായിരുന്നു. നേതാക്കളുടെ അറസ്റ്റിനെതിരെ മുഖ്യമന്ത്രി മമതാബാനർജി സി.ബി.ഐ ഓഫീസിൽ ധർണ നടത്തിയതടക്കം നാടകീയ സംഭവങ്ങളും അരങ്ങേറി.

ബം​ഗാ​ൾ​ ​സ​‌​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം​ ​തേ​ടി​ ​സു​പ്രീം​കോ​ട​തി

​പ​ശ്ചി​മ​ ​ബം​ഗാ​ളി​ൽ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​പ്ര​ഖ്യാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ര​ണ്ട് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൊ​ല്ല​പ്പെ​ട്ട​ ​സം​ഭ​വ​ത്തി​ൽ​ ​സി.​ബി.​ഐ​ ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​റി​ട്ട് ​ഹ​ർ​ജി​യി​ൽ​ ​സു​പ്രീം​കോ​ട​തി​ ​ബം​ഗാ​ൾ​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി.​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​വി​നീ​ത് ​ശ​ര​ൺ,​​​ ​ബി.​ആ​ർ.​ ​ഗ​വാ​യ് ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​അ​വ​ധി​ക്കാ​ല​ ​ബെ​ഞ്ചാ​ണ് ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ച്ച​ത്.​ ​അ​ടു​ത്ത​ ​ചൊ​വ്വാ​ഴ്ച​ ​കേ​സ് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കും. മേ​യ് 2​നാ​ണ് ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​രാ​യ​ ​അ​വി​ജി​ത്ത് ​സ​ർ​ക്കാ​ർ,​​​ ​ഹ​ര​ൺ​ ​അ​ധി​കാ​രി​ ​എ​ന്നി​വ​ർ​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് ​പ്ര​വ​ർ​ത്ത​ക​രാ​ണ് ​കൊ​ല​പാ​ത​ത്തി​ന് ​പി​ന്നി​ലെ​ന്ന് ​കൊ​ല്ല​പ്പെ​ട്ട​ ​അ​വി​ജി​ത്ത് ​സ​ർ​ക്കാ​രി​ന്റെ​ ​സ​ഹോ​ദ​ര​നും​ ​ഹ​ർ​ജി​ക്കാ​രി​ൽ​ ​ഒ​രാ​ളു​മാ​യ​ ​ബി​സ്വ​ജി​ത്ത് ​സ​ർ​ക്കാ​ർ​ ​ആ​രോ​പി​ച്ചു.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​വി​ശ്വാ​സ്യ​ത​യി​ല്ലെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.