2 മണിക്കൂർ, വിറ്റത് 1000 കിലോ തണ്ണിമത്തൻ

Wednesday 19 May 2021 1:27 AM IST
ഹരിതമിത്ര കെ.പി. ശുഭ കേശൻ വിളയിച്ച തണ്ണി മത്തൻ വി​റ്റഴിക്കാൻ എ.ഐ.വൈ.എഫ് നടത്തിയ വിപണന ഉദ്ഘാടനം ജില്ലാ സെക്രട്ടറി ടി.ടി. ജിസ്‌മോൻ നിർവഹിക്കുന്നു

ചേർത്തല: ലോക്ക് ഡൗണിനെ തുടർന്ന് വിപണനം വിഷയമായ കർഷകരെ സഹായിക്കാൻ എ.ഐ.വൈ.എഫ് പ്രവർത്തകർ രംഗത്ത്. ഹരിതമിത്ര കെ.പി. ശുഭകേശൻ വിളയിച്ച തണ്ണിമത്തൻ ആയിരം കിലോ 2 മണിക്കൂർ കൊണ്ട് വി​റ്റഴിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.ടി. ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് നേതാക്കളായ ബൈരഞ്ജിത്ത്, കെ.എസ്.ശ്യാം, സാംജു സന്തോഷ്, ബ്രൈ​റ്റ്, എസ്. പ്രസാദ്, വിഷ്ണു പാപ്പാളി, അജയ് എന്നിവർ നേതൃത്വം നല്കി. ഉദ്ഘാടന ചടങ്ങിൽ സി.പി.ഐ നേതാക്കളായ എം.ഡി. സുധാകരൻ, ആർ.രവി പാലൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement