പി​ഴ​ത്തു​ക​ ​ഗൂ​ഗി​ൾ​ ​പേ​ ​വ​ഴി​ ​വാ​ങ്ങിയ ഗ്രേഡ് ​എസ്ഐ​ ​കുരു​ക്കിൽ

Wednesday 19 May 2021 12:00 AM IST

അ​മ്പ​ല​പ്പു​ഴ​:​ ​ഹെ​ൽ​മെ​ങ് ​ഇ​ല്ലാ​ത്ത​ ​യാ​ത്ര​ക്കാ​ര​നി​ൽ​ ​നി​ന്ന് ​പി​ഴ​ത്തു​ക​യാ​യ​ 500​ ​രൂ​പ​ ​ഗൂ​ഗി​ൾ​ ​പേ​ ​വ​ഴി​ ​ഈ​ടാ​ക്കി​യ​ ​അമ്പല​പ്പു​ഴ​ ​സ്റ്റേ​ഷ​നി​ലെ​ ​ഗ്രേ​ഡ് ​എ​സ്.​ഐ​ക്കെ​തി​രെ​ ​അ​ന്വേ​ഷ​ണം.​ ​വ​ണ്ടാ​നം​ ​സ്വ​ദേ​ശി​ ​ഷ​മീ​റി​ൽ​ ​നി​ന്നാ​ണ് ​എ​സ്.​ഐ​ ​പി​ഴ​ ​ഈ​ടാ​ക്കി​യ​ത്.​ ​പി​ഴ​യാ​യി​ ​അ​ട​യ്ക്കേ​ണ്ട​ ​തു​ക​ ​ത​ന്റെ​ ​കൈ​വ​ശ​മി​ല്ലെ​ന്ന് ​ഷ​മീ​ർ​ ​പ​റ​ഞ്ഞ​പ്പാ​ൾ​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​ഗൂ​ഗി​ൾ​ ​പേ​ ​വ​ഴി​ ​അ​ട​ച്ചാ​ൽ​ ​മ​തി​യെ​ന്ന് ​എ​സ്.​ഐ​ ​പ​റ​ഞ്ഞു.​ ​ഇ​ങ്ങ​നെ​ ​പ​ണ​മ​ട​ച്ചെ​ങ്കി​ലും​ ​ര​സീ​ത് ​ല​ഭി​ക്കാ​തെ​ ​വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ​ഷ​മീ​ർ​ ​വി​വ​രം​ ​സ​മൂ​ഹ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ​ ​പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു​ഞ്ഞ​ ​ഇ​തി​നു​ ​ശേ​ഷം​ ​ര​ഹ​സ്യാ​ന്വേ​ഷ​ണ​ ​വി​ഭാ​ഗം​ ​അ​ന്വേ​ഷ​ണ​വും​ ​ആ​രം​ഭി​ച്ചു.​സം​ഭ​വം​ ​വി​വാ​ദ​മാ​യ​തോ​ടെ​ ​ഡി​വൈ​ ​എ​സ്.​പി​ ​ഷ​മീ​റി​ൽ​ ​നി​ന്ന് ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി.​ ​നി​യ​മം​ ​ലം​ഘി​ച്ച് ​സ്വ​ന്തം​ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ​പ​ണം​ ​സ്വീ​ക​രി​ച്ച​ ​എ​സ്.​ഐ​ക്കെ​തി​രെ​ ​വ​കു​പ്പു​ ​ത​ല​ ​ന​ട​പ​ടി​ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ട്.

Advertisement
Advertisement