ജോ​ലി​ത​ട്ടി​​​പ്പ്:​ ദു​ബാ​യിൽ​ ​കുടുങ്ങി ​അ​ഞ്ഞൂ​റോ​ളം​ ​ന​ഴ്സു​മാർ

Wednesday 19 May 2021 12:00 AM IST

കൊ​ച്ചി​:​ ​കൊ​വി​ഡ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​ഡ്യൂ​ട്ടി​ക്കെ​ന്ന​ ​പേ​രി​ൽ​ ​ജോ​ലി​ ​വാ​ഗ്ദാ​നം​ചെ​യ്ത് ​എ​റ​ണാ​കു​ള​ത്തെ​ ​സ്വ​കാ​ര്യ​ ​ഏജൻസി​​​ ​ദു​ബാ​യി​ലെ​ത്തി​ച്ച​ ​അ​ഞ്ഞൂ​റോ​ളം​ ​മ​ല​യാ​ളി​ ​യു​വ​തി​ക​ൾ​ ​ദു​രി​​​ത​ത്തി​​​ലാ​യി​​.​ ​ര​ണ്ട​ര​മു​ത​ൽ​ ​മൂ​ന്നു​ല​ക്ഷം​ ​രൂ​പ​വ​രെ​ ​മു​ട​ക്കി​​​യ​ ​ഇ​വ​രെ​ ​ജോ​ലി​ന​ൽ​കാ​തെ​ ​മു​റി​ക​ളി​ൽ​ ​അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന​റി​യി​ച്ച് ​ന​ഴ്‌​സു​മാ​ർ​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്കും​ ​പ​രാ​തി​ന​ൽ​കി​​.​ ​എ​റ​ണാ​കു​ളം​ ​ക​ലൂ​രി​ലെ​ ​ടേ​ക്ക് ​ഓഫ് ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​നെ​തി​രെ​യാ​ണ് ​പരാതി.​ ​

ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ​ ​ജോ​ലി,​ ​ഒ​ന്ന​ര​ല​ക്ഷം​ ​പ്ര​തി​മാ​സ​ ​ശ​മ്പ​ളം,​ ​സൗ​ജ​ന്യ​താ​മ​സം,​ ​ഭ​ക്ഷ​ണം​ ​തു​ട​ങ്ങി​ ​സ​ർ​ക്കാ​ർ​ ​ജോ​ലി​ ​വാഗ്ദാ​നം​ചെ​യ്ത് ​പ​ണം​വാ​ങ്ങി​​​യ​ശേ​ഷം​ ​മൂ​ന്നു​മാ​സ​ത്തെ​ ​വി​സി​റ്റിം​ഗ് ​വി​സ​യി​​​ലാ​ണ് ​ദു​ബാ​യി​​​ലേ​ക്ക് ​കൊ​ണ്ടു​പോ​യ​ത്.​ ​ഒരു​ ​ശൗ​ചാ​ല​യം​ ​മാ​ത്ര​മു​ള്ള​ ​ഡോ​ർ​മെ​റ്റ​റി​ക​ളി​ൽ​ 13​ ​ഉം​ 15​ ​ഉം​ ​പേ​രു​ണ്ട്.​ ​മോ​ശം​ ​ഭ​ക്ഷ​ണം​ ​മു​റി​യി​ൽ​ ​എത്തി​​​ക്കും. കൊവി​​​ഡ് ​വാ​ക്‌​സി​നേ​ഷ​ൻ​ ​ഡ്യൂ​ട്ടി​ ​തീ​ർ​ന്ന​തി​നാ​ൽ​ ​ഹോം​ന​ഴ്സ് ​ജോ​ലി​ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ​ഇ​പ്പോ​ൾ​ ​ഏ​ജ​ൻ​സി​​​യു​ടെ​ ​ഡിമാ​ൻ​ഡ്.​ ​പ​റ്റി​ല്ലെ​ങ്കി​ൽ​ ​തി​രി​ച്ചു​പോ​കാം,​ ​വാ​ങ്ങി​യ​പ​ണം​ ​തി​രി​ച്ചു​ത​രി​ല്ലെ​ന്നും​ ​ഭീ​ഷ​ണി​യു​മു​ണ്ടെ​ന്ന് ​പ​രാ​തി​​​യി​​​ൽ​ ​പറ​യു​ന്നു.​ ​ദ​രി​​​ദ്ര​കു​ടും​ബ​ങ്ങ​ളി​​​ലെ​ ​കു​റ​ച്ച് ​ന​ഴ്സു​മാ​ർ​ ​ഗ​തി​​​കേ​ടു​കൊ​ണ്ട് ​ഹോം​ ​ന​ഴ്സിം​ഗി​​​നും​ ​പോ​യി​​​ട്ടു​ണ്ട്. ഫി​റോ​സ്ഖാ​ൻ​ ​എ​ന്ന​യാ​ളാ​ണ് ​ക​ലൂ​രി​ലെ​ ​സ്ഥാ​പ​ന​ത്തി​​​ന്റെ​ ​ഉ​ട​മ.​ ​ഇ​യാ​ളെ​ ​ബ​ന്ധ​പ്പെ​ടാ​ൻ​ ​ശ്ര​മി​​​ച്ചെ​ങ്കി​​​ലും​ ​ഫോ​ണി​​​ൽ​ ​ലഭ്യ​മാ​യി​​​ല്ല.

ജോ​ലി​ ​വേ​ണ്ട,​ ​പ​ണം​ ​തി​രി​ച്ചു​കി​ട്ടി​യാ​ൽ​ ​മ​തി


മാ​ർ​ച്ച് 28​ ​നാ​ണ് ​ഞ​ങ്ങ​ളെ​ ​ദു​ബാ​യി​ലെ​ത്തി​ച്ച​ത്.​ ​അ​ൽ​ ​റാ​ഷി​ദ് ​ഹോ​സ്പി​റ്റ​ലി​ൽ​ ​ജോ​ലി​യെ​ന്നാ​ണ് ​പ​റ​ഞ്ഞ​ത്.​ ​ദേ​റാ​സി​റ്റി​യി​ലെ​ ​ഇ​ടു​ങ്ങി​യ​ ​ഡോ​ർ​മെ​റ്റ​റി​യി​ലാ​ണ് ​താ​മ​സി​പ്പി​ച്ച​ത്.​ ​സ്ത്രീ​ക​ൾ​ക്ക് ​താ​മ​സി​ക്കാ​ൻ​ ​പ​റ്റി​യ​ ​സ്ഥ​ല​മ​ല്ലാ​യി​രു​ന്നു.​ ​ഒ​രാ​ഴ്ച​ ​കഴി​ഞ്ഞും​ ​ജോ​ലി​ല​ഭി​ച്ചി​ല്ല.​ ​ജോ​ലി​ ​കി​ട്ടാ​തെ​വ​ന്ന​പ്പോ​ൾ​ ​ഞാ​നും​ ​നാ​ത്തൂ​ൻ​ ​സൂ​സ​ൻ​ ​സാ​ജി​യും​ ​ദു​ബാ​യി​ലെ​ ​ബന്ധുവിന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​താ​മ​സം​മാ​റ്റി.​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​മ​റ്റൊ​രി​ട​ത്ത് ​ജോ​ലി​നേ​ടി.​ ​വി​സ​യു​ടെ​യും​ ​ടിക്കറ്റിന്റെയും​ ​തു​ക​യൊ​ഴി​കെ​ ​തി​രി​ച്ചു​ത​ര​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ​ ​ത​രി​ല്ലെ​ന്നാ​ണ് ​ഏ​ജ​ൻ​സി​യു​ടെ​ ​ആ​ളു​ക​ൾ​ ​പറയു​ന്ന​ത്.​ ​പ​ത്ത​നാ​പു​രം​ ​പ​ട്ടാ​ഴി​ ​സ്വ​ദേ​ശി​ക​ളാ​യ​ ​ഞ​ങ്ങ​ൾ​ ​നി​യു​ക്ത​ ​എം.​എ​ൽ.​എ​ ​കെ.​ബി.​ ​ഗ​ണേ​ശ്കു​മാ​റി​നേ​യും​ ​വിവരം​ ​അ​റി​യി​ച്ചു.​ ​നാ​ട്ടി​ലെ​ ​ജോ​ലി​രാ​ജി​വെ​ച്ചാ​ണ് ​ദു​ബാ​യി​ലേ​യ്ക്ക് ​വ​ന്ന​ത്.​ ​ഇ​നി​ ​അ​വ​രു​ടെ​ ​ജോ​ലി​വേ​ണ്ട.​ ​മു​ട​ക്കി​യ​ ​പ​ണം​ ​തി​രി​കെ​ക്കി​ട്ട​ണം.​ ​അ​തി​നാ​ണ് ​മു​ഖ്യ​മ​ന്ത്രി​ക്കു​ൾ​പ്പെ​ടെ​ ​ശ​നി​യാ​ഴ്ച​ ​പ​രാ​തി​ ​മെ​യി​ൽ​ ​ചെ​യ്ത​ത്.


റീ​ന​ ​രാ​ജ​ൻ,​ ​ത​ട്ടി​​​പ്പി​​​നി​​​ര​യാ​യ​ ​ന​ഴ്സ്.

Advertisement
Advertisement