ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പരിചരിച്ച നഴ്സ് രാജിവച്ചു

Thursday 20 May 2021 1:10 AM IST

ലണ്ടൻ: ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസൻ കൊവിഡ്​ ബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത്​ മികച്ച പരിചരണം നൽകിയതിലൂടെ പ്രശസ്തയായ ​ നഴ്​സ്​ ജെന്നി മക്​ഗി ജോലി രാജിവച്ചു. ഒരു വർഷം നീണ്ട പ്രതിസന്ധിയ്ക്കൊടുവിൽ സക്കാർ ജോലി രാജിവയ്ക്കുകയാണെന്ന്​ അവർ​ പറഞ്ഞു.

രോഗമുക്​തനായി ആശുപത്രി വിട്ടപ്പോൾ ന്യൂസിലൻഡുകാരിയായ മക്​ഗിയും സഹപ്രവർത്തകരും നൽകിയ പരിചരണത്തെക്കുറിച്ച് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.

എന്നാൽ, പാരാമെഡിക്കൽ ജീവനക്കാർക്ക്​ അടുത്തിടെ സർക്കാർ ഒരു ശതമാനം ശമ്പള വർദ്ധന പ്രഖ്യാപിച്ചതാണ്​ ഇവരെ പ്രകോപിപ്പിച്ചത്​. ഇത്രയും ചെറിയ തുക വർദ്ധിപ്പിച്ചത് അപമാനിക്കലാണെന്ന് കുറ്റപ്പെടുത്തിയ മക്​ഗി ജോലി നിറുത്തി ന്യൂസിലൻഡിലേക്ക്​ മടങ്ങുകയാണെന്ന്​ അറിയിച്ചു. ലണ്ടനിലെ സെന്റ് തോമസ്​ ആശുപത്രിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്​. രോഗികൾ കൂടുകയാണെന്നും തന്റെ ആരോഗ്യം ക്ഷയിച്ചെന്നും മക്ഗി പറഞ്ഞിരുന്നു.

Advertisement
Advertisement