കവർച്ചക്കാരനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ സൂക്ഷിച്ചത്​ 15 വർഷം

Friday 21 May 2021 2:29 AM IST

സിഡ്​നി: ആസ്​ട്രേലിയയിൽ വീട്ടിൽ മോഷ്ടിക്കാനെത്തിയയാളെ കൊലപ്പെടുത്തി മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ചത്​ 15 വർ‌ഷം.സിഡ്​നി സ്വദേശിയായ ബ്രൂസ്​ റോബർട്ട്​സ്​ ആണ്​ പ്രതി. ദുർഗന്ധം പുറത്തുവരാതിരിക്കാനായി ഉപയോഗിച്ചത്​ 70 ഓളം എയർ ഫ്രഷ്​നറുകളും.

വർഷങ്ങൾക്ക്​ മുമ്പ്​ നടന്ന സംഭവത്തിന്റെ റിപ്പോർട്ടുകൾ ഇപ്പോഴാണ്​ പുറത്തുവന്നത്​. കവർച്ചക്കാരനായ ഷെയ്ൻ സ്​നെൽമാനാണ്​ കൊല്ലപ്പെട്ടത്​. 2002ൽ ബ്രൂസിന്റെ വീട്ടിൽ കവർച്ചെത്തിയ സ്​നെൽമാനെ ​റോബർട്ട്​ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്​ ശേഷം മൃതദേഹം വീട്ടിനുള്ളിൽ സൂക്ഷിച്ചു. ഇയാളുടെ വീട്ടിൽ നിന്ന്​ നിരവധി തോക്കുകളും പൊലീസ്​ കണ്ടെത്തി.

2017ൽ ആരോഗ്യ പ്രശ്​നങ്ങളെ തുടർന്ന്​ റോബർട്ട്​ മരണ​പ്പെട്ടു. 2018ൽ വീട്​ ശുചിയാക്കുന്നതിനിടെയാണ്​ സ്​​നെൽമാന്റെ മൃതദേഹം കണ്ടെത്തുന്നത്​. മാലിന്യകൂമ്പാരങ്ങൾക്കിടയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന്​ ചുറ്റും 70ഓളം എയർഫ്രഷ്​നറിന്റെ കുപ്പികളും ക​ണ്ടെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു.

Advertisement
Advertisement