ഐ.എൻ.എസ് രാജ്പുത് ഇന്ന് ഡീകമ്മിഷൻ ചെയ്യും

Friday 21 May 2021 12:38 AM IST

ന്യൂഡൽഹി: ഇന്ത്യൻ നേവിയുടെ ആദ്യ പടക്കപ്പലുകളിലൊന്നായ ഐ.എൻ.എസ് രാജ്പുത് 41 വർഷത്തെ സർവീസിന് ശേഷം വിരമിക്കുന്നു. ആദ്യ ഡിസ്ട്രോയർ എന്ന അറിയപ്പെടുന്ന കപ്പലിനെ ഇന്ന് വിശാഖപട്ടണത്തിലെ നേവൽ ഡോക്ക്‌യാർഡിൽ വച്ച് ഡീകമ്മിഷൻ ചെയ്യുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കണക്കിലെടുത്ത് ലളിതമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

റഷ്യയിൽ നിർമ്മിച്ച കപ്പൽ ഇന്ത്യ നേവി സ്വന്തമാക്കുന്നത് 1980 മേയ് 4നാണ്. 1971ൽ പാക് അന്തർവാഹിനി പി.എൻ.എസ് ഗാസിയെ കടലിൽ മുക്കിയ ഇന്ത്യയുടെ പടക്കപ്പലുകളിലൊന്നായ ഐ.എൻ.എസ് രാജ്പുതിന്റെ ഓർമ്മയ്ക്കാണ് ഈ പേ‌ര് നൽകിയത്. കപ്പലിന്റെ ആപ്തവാക്യം ‘രാജ് കരേഗാ രാജ്പുത്‘ (രാജ്പുത് ഭരിക്കും)​ എന്നായിരുന്നു.

Advertisement
Advertisement