പുതിയ മന്ത്രിമാർക്ക് ഗവർണറുടെ ചായസത്കാരം

Friday 21 May 2021 1:04 AM IST

തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രിക്കും പുതിയ മന്ത്രിമാർക്കും ഗവർണറുടെ വക ചായസത്കാരം. രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ചായസത്കാരത്തിലേക്ക് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിക്കും ക്ഷണമുണ്ടായിരുന്നു. അവിടെ പ്രത്യേകം തയാറാക്കിയ പന്തലിലായിരുന്നു ചായയും വടയും ഒരുക്കിയത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കുടുംബാംഗങ്ങളുമുണ്ടായിരുന്നു. യെച്ചൂരിക്ക് പുറമേ ചീഫ്സെക്രട്ടറി വി.പി. ജോയിയും പങ്കെടുത്തു. അര മണിക്കൂറോളം മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനിൽ ചെലവഴിച്ചു. തുടർന്ന് മന്ത്രിസഭായോഗത്തിനായി സെക്രട്ടേറിയറ്റിലേക്ക് പോയി.

Advertisement
Advertisement