ലസ്സിയുടെ പൂട്ടുപൊളിക്കൽ പ്രതികാരം

Sunday 23 May 2021 4:12 AM IST

വാഷിംഗ്ടൺ: കാമുകനുമായി പിരിഞ്ഞ ശേഷം കരഞ്ഞ് വിരഹഗാനം പാടാനൊന്നും 23കാരിയായ ലസ്സി യൂംഗ് തയ്യാറായിരുന്നില്ല. പകരം കാമുകനുമായി ചേർന്ന് ദക്ഷിണ കൊറിയയിലെ ഒരു ടവിറിലിട്ട പ്രണയ പൂട്ട് തകർക്കാനായി അമേരിക്കയിലെ ലോസ് ആഞ്ചലസ് നിന്നും കൊറിയൻ തലസ്ഥാനമായ സോളിലെത്തി. നൂറുകണക്കിന് താഴുകൾക്കിടയിൽ നിന്നും ആ പഴയ താഴ് കണ്ടെത്തി ലസ്സി നശിപ്പിച്ചു. 2019 ലാണ് ലസ്സിയും കാമുകനും തങ്ങളുടെ പേരെഴുതിയ താഴ് ദക്ഷിണ കൊറിയയിലെ എൻ സോൾ ടവറിൽ പൂട്ടിയിട്ടത്.

തന്റെ യാത്ര മുഴുവൻ ലസ്സി ടിക് ടോക്കിൽ ചിത്രീകരിച്ചിരുന്നു. തകർത്തെടുത്ത താഴും കൈയിലേന്തി നിൽക്കുന്ന ലസ്സിയുടെ ചിത്രത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോ ഇതിനോടകം ടിക് ടോക്കിൽ 50 ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു.

പ്രണയത്തിന്റെ പ്രതീകമായി കമിതാക്കൾ തങ്ങളുടെ പേരുകളെഴുതിയ പ്രണയ താഴുകൾ പൂട്ടിയിടുന്നത് ലോകത്തിന്റെ പലഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്.

Advertisement
Advertisement