ചൈനയിൽ ഭൂചലനം​: മൂന്ന് മരണം

Sunday 23 May 2021 2:31 AM IST

ബീജിംഗ്​: ചൈനയുടെ വടക്കുപടിഞ്ഞാറ്​-തെക്ക്​പടിഞ്ഞാറൻ ഭാഗങ്ങളിലുണ്ടായ ശക്​തമായ ഭൂചലനങ്ങളിൽ മൂന്ന് മരണം.

വടക്കുപടിഞ്ഞാറൻ ഭാഗത്ത്​ തിബറ്റൻ പീഠഭൂമിയിലെ ക്വിങ്​ഹായ്​ പ്രവിശ്യയിലും തെക്ക്​പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുമാണ്​ ഭൂചലനമുണ്ടായത്​.

യുനാനിലെ ​പ്രശസ്​ത വിനോദസഞ്ചാര കേ​ന്ദ്രമായ ദാലിയിൽ വെള്ളിയാഴ്​ച രാത്രി 9.48നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്​ടർ സ്​കെയിൽ 6.1 തീവ്രത രേഖപ്പെടുത്തി. ഇതിന്​ ശേഷം രണ്ട്​ ഭൂചലനം കൂടിയുണ്ടായതായി യു.എസ്​ ജിയോളജിക്കൽ സർവേ അറിയിച്ചു.

27 ഓളം പേർക്ക്​ പരിക്കേറ്റു.​ 20000 ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു.

ക്വിങ്​ഹായ്​ പ്രവിശ്യയിൽ 7.3 തീവ്രതയിലുളള ഭൂചലനമാണുണ്ടായത്​. ഇവിടെ നാശനഷ്​ടങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. മഡുവോ ആണ്​ പ്രഭവകേന്ദ്രം.

Advertisement
Advertisement