വാക്സിൻ ക്ഷാമം: വിദേശകാര്യമന്ത്രി അമേരിക്കയിലേക്ക്

Sunday 23 May 2021 12:00 AM IST

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കാൻ വിദേശത്ത് നിന്ന് കൂടുതൽ വാക്സിനുകളെത്തിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി നാളെ അമേരിക്കയിലെത്തുന്ന വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കും. യു.എസ്. വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും. വാക്‌സിൻ ക്ഷാമമുള്ള രാജ്യങ്ങൾക്കായി ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയുടെ 2 കോടി ഡോസുകൾ ജൂൺ അവസാനത്തോടെ അയയ്ക്കാൻ യു.എസ് തീരുമാനിച്ചിരുന്നു. ഇതിൽ പരമാവധി വാക്‌സിൻ ഡോസുകൾ ഇന്ത്യയ്ക്ക് ലഭ്യമാക്കാൻ എസ്.ജയശങ്കർ സമ്മർദ്ദം ചെലുത്തുമെന്നാണ് റിപ്പോർട്ടുകൾ.

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടേറസിനെയും അദ്ദേഹം സന്ദർശിക്കും. 28 വരെയാണ് ജയശങ്കറിന്റെ അമേരിക്കൻ സന്ദർശനം.

Advertisement
Advertisement