തച്ചങ്കരി പൊലീസ് മേധാവിയായേക്കും

Sunday 23 May 2021 12:28 AM IST

തിരുവനന്തപുരം: ടോമിൻ തച്ചങ്കരി പുതിയ പൊലീസ് മേധാവിയാകുമെന്നറിയുന്നു. പൊലീസ് മേധാവി ലോക്നാഥ് ബഹ്റയുടെ കാലാവധി ജൂൺ 30ന് അവസാനിക്കുകയാണ്. തച്ചങ്കരിയെ നിയമിച്ചേക്കുമെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിജിലൻസ് ഡയറക്ടർ സുധേഷ് കുമാറിനെയും പരിഗണിക്കുന്നുണ്ടെങ്കിലും തച്ചങ്കരിക്കു തന്നെയാണ് സാദ്ധ്യത.

ലോക്നാഥ് ബഹ്റയുടെ സേവനം സംസ്ഥാനത്ത് നിലനിറുത്തണമെന്ന ആഗ്രഹവും സർക്കാരിനുണ്ട്. ആഭ്യന്തര വകുപ്പിന്റെ ഉപദേഷ്ടാവായി ബഹ്റയെ നിയമിച്ചേക്കും.

സി.ബി.എെ ഡയറക്ടറായി ബഹ്റയ്ക്ക് നിയമനം കിട്ടുമെന്ന സൂചന നേരത്തെയുണ്ടായിരുന്നു. എന്നാൽ, കേരളത്തിൽ തുടരാനാണ് താത്പര്യമെന്നും വിരമിച്ചശേഷവും ഇവിടെ തന്നെ താമസിക്കാനാണ് ഇഷ്ടമെന്നും ബഹ്റ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Advertisement
Advertisement