കുറഞ്ഞ വിലയ്ക്ക് ദരിദ്ര രാഷ്ട്രങ്ങൾക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് ഫൈസർ

Monday 24 May 2021 12:58 AM IST

റോം: ദരിദ്ര രാജ്യങ്ങൾക്കും ഇടത്തരം രാജ്യങ്ങൾക്കും 200 കോടിയോളം ഡോസ് വാക്സിൻ കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യാനുള്ള പദ്ധതിയുമായി ഫൈസർ. എല്ലാ രാജ്യങ്ങളിലേയ്ക്കും തുല്യമായ അളവിൽ വാക്സിൻ എത്തിക്കണമെന്ന് ലോകാരോഗ്യ സംഘടന അടക്കം ആവശ്യപ്പെടുന്നതിനെ തുടർന്നാണ് പുതിയ നീക്കം. റോമിൽ നടക്കുന്ന ആഗോള ആരോഗ്യ ഉച്ചകോടിയിലാണ് ഫൈസർ ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രഖ്യാപനം. ഈ വർഷം തന്നെ 100 കോടി ഡോസും 2022ൽ മറ്റൊരു 100 കോടി ഡോസും വാക്സിൻ വിതരണം ചെയ്യാനാണ് കമ്പനികൾ ഉദ്ദേശിക്കുന്നതെന്ന് ഫൈസർ സിഇഒ ആൽബെർട്ട് ബൗർള വ്യക്തമാക്കി.

താരതമ്യേന വരുമാനം കുറഞ്ഞ രാജ്യങ്ങൾ സമ്പന്ന രാജ്യങ്ങൾ നൽകുന്ന വാക്സിന്റെ വിലയുടെ പകുതി നൽകിയാൽ മതിയാകും.അതേസമയം, കുറഞ്ഞ വിലയ്ക്ക് ഏതൊക്കെ രാജ്യങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുമെന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല.

Advertisement
Advertisement