ഇറ്റലിയിൽ കേബിൾ കാർ തകർന്ന് 14 മരണം

Tuesday 25 May 2021 12:23 AM IST

റോം: ഇറ്റലിയുടെ വടക്കൻ മേഖലയിൽ സഞ്ചാരികളുമായി പോയ കേബിൾ കാർ തകർന്ന് ഒരു കുട്ടിയുൾപ്പെടെ​ 14 പേർ കൊല്ലപ്പെട്ടു. റിസോർട്ട്​ നഗരമായ സ്​ട്രസയിൽ നിന്ന്​ പീഡ്​മോണ്ടിലുള്ള മൊട്ടറോൺ മലനിരകളിലേക്ക്​ പോകുന്നതിനിടെയാണ്​ അപകടം. മരിച്ച അഞ്ചു പേർ ഇസ്രായേലികളാണ്​. ഞായറാഴ്​ച പ്രാദേശിക സമയം12.30 ഓടെയാണ്​ അപകടമുണ്ടായത്​. താഴോട്ട്​ ഏറെദൂരം ഉരുണ്ടുവീണ കാർ മരങ്ങളിൽ തട്ടിയാണ്​ നിന്നത്​. പരിസരത്ത്​ മല കയറുന്നവർ ശബ്​ദം കേട്ട്​ ഓടിയെത്തിയാണ്​ ആദ്യം രക്ഷാ പ്രവർത്തനം നടത്തിയത്​.

Advertisement
Advertisement