ചെറുപ്പത്തിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് ഓപ്ര വിൻഫ്രി

Tuesday 25 May 2021 1:18 AM IST

വാഷിംഗ്ടൺ: കുട്ടിക്കാലത്ത് താൻ നിരവധി തവണ ബലാത്സംഗത്തിനിരയാക്കപ്പെട്ടെന്ന് വെളിപ്പെടുത്തി ലോകപ്രശസ്ത പ്രശസ്ത അമേരിക്കൻ ടി.വി അവതാരകയും നിർമാതാവും അഭിനേത്രിയുമായ ഓപ്ര വിൻഫ്രി. 'ദ മി യൂ കാണ്ട് സീ' ഡോക്യു സീരീസിലൂടെയാണ് ഓപ്രയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം ഗായികയായ ലോഡി ഗാഗയും താൻ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പരിപാടിയിൽ തുറന്നു പറഞ്ഞിരുന്നു.

സ്വന്തം ബന്ധുവാണ് എന്നെ അതിക്രമത്തിന് ഇരയാക്കിയത്. ഒമ്പത്, 10, 11, 12 വയസ്സുകളിൽ ഞാൻ ലൈംഗികാതിക്രമത്തിന് ഇരയായി. അന്ന് എന്താണ് എനിക്ക് സംഭവിക്കുന്നത് എന്ന് പോലും അറിയില്ലായിരുന്നു. പുരുഷന്മാരുടെ ഈ ലോകത്ത് ഒരു പെൺകുട്ടി ഒരിക്കലും സുരക്ഷിതയല്ല എന്ന് എനിക്ക് ബോദ്ധ്യമായി. സംസാരിക്കുന്നതിനിടെ ഓപ്ര പൊട്ടിക്കരയുകയും ചെയ്തു.

@ ദി ഓപ്ര വിൻഫ്രി ഷോ എന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ ടോക്ക്-ഷോയിലൂടെയാണ്

@ ഓപ്ര ഷോയിലൂടെയാണ് ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും ബ്രിട്ടീഷ് രാജകുടുംബത്തിലെ വിവേചനങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നത്.

ഓപ്ര അന്താരാഷ്ട്ര തലത്തിൽ പ്രസിദ്ധയാകുന്നത്.

@ ആഫ്രോ-അമേരിക്കൻ വംശജരിൽ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ധനികയായ വ്യക്തി,ഏറ്റവും വലിയ ജീവകാരുണ്യപ്രവർത്തക

@ ലോകത്തിൽ ഏറ്റവും സ്വാധീനമുള്ള വനിതകളിൽ ഒരാൾ

Advertisement
Advertisement