മുൻകൂർ ജാമ്യത്തിന് കൊവിഡ് കാരണമല്ല: സുപ്രീംകോടതി

Wednesday 26 May 2021 12:00 AM IST

ന്യൂഡൽഹി: കൊവിഡ് കാരണമാക്കി, 130തോളം കേസുകളിൽ പ്രതിയായ ആൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കൊവിഡ് മൂലം മരണം സംഭവിച്ചേക്കാമെന്ന ഭയം മുൻകൂർ ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വിനീത് സരൺ, ബി.ആർ. ഗവായി എന്നിവരുൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. ഒപ്പം വിഷയത്തിൽ വിശദ റിപ്പോർട്ട് സമർപ്പിക്കാൻ മുതിർന്ന അഭിഭാഷകൻ വി.ഗിരിയെ അമിക്കസ്‌ക്യൂറിയായും നിയമിച്ചു.

യു.പി സ്വദേശിയും 130 ഓളം തട്ടിപ്പ് കേസുകളിലെ പ്രതിയുമായ പ്രതീക് ജയിനിനാണ് അലഹാബാദ് ഹൈക്കോടതി കഴിഞ്ഞ 10ന് ജാമ്യം അനുവദിച്ചത്. ''സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പരിമിതികളുണ്ട്. കുറ്റാരോപിതനെ ജയിലിൽ അടയ്ക്കുന്നത് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകും. അതിനാൽ അസാധാരണ നേരങ്ങളിൽ അസാധാരണ നിയമങ്ങൾ പാലിക്കേണ്ടിവരുമെന്നായിരുന്നു'' ജസ്റ്റിസ് സിദ്ധാർത്ഥ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ യു.പി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

Advertisement
Advertisement