ഹോളിവുഡ് നടൻ സാമുവൽ റൈറ്റ് അന്തരിച്ചു

Thursday 27 May 2021 1:45 AM IST

വാഷിംഗ്ടൺ: അമേരിക്കൻ നടനും ഗായകനുമായ സാമുവൽ.ഇ.റൈറ്റ് (74) അന്തരിച്ചു. അർബുദബാധിതനായിരുന്നു. 1989ൽ ഡിസ്നിയുടെ ലിറ്റിൽ മെർമെയ്ഡിൽ സെബാസ്റ്റ്യൻ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതോടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. 1988ൽ പുറത്തിറങ്ങിയ ബേഡാണ് ആദ്യ ചിത്രം. ദിനോസർ, മീ ആൻഡ് ഹിം തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2008ൽ പുറത്തിറങ്ങിയ ലിറ്റിൽ മെർമെയ്ഡ്: ഏരിയൽസ് ബിഗിനിംഗാണ് അവസാന ചിത്രം. ടെലിവിഷൻ മേഖലിയിലും നാടകത്തിലും അദ്ദേഹം തിളങ്ങി. അമാൻഡ റൈറ്റാണ് ഭാര്യ. കീലി, ഡീ, സാം എന്നിവർ മക്കളാണ്.

Advertisement
Advertisement