പാകിസ്ഥാന്റെ സുരക്ഷാ സഹായ വിലക്ക് തുടരുമെന്ന് അമേരിക്ക

Wednesday 26 May 2021 9:57 PM IST

വാഷിംഗ്ടൺ: പാകിസ്ഥാന് മേൽ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ സുരക്ഷാ സഹായ വിലക്ക് തുടരുമെന്ന് പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നയം ബൈഡൻ ഭരണകൂടം അവലോകനം ചെയ്തിട്ടുണ്ടോ എന്നും അതിൽ മാറ്റങ്ങളുണ്ടോ എന്നും പാകിസ്ഥാൻ നേതൃത്വവുമായുള്ള ചർച്ചയ്ക്കിടെ ഈ വിഷയം മേശപ്പുറത്തുണ്ടായിരുന്നോ എന്നുമുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഡൊണാൾഡ് ട്രംപ് 2018ൽ പാകിസ്ഥാനിലേക്കുള്ള എല്ലാ സുരക്ഷാ സഹായങ്ങളും താൽക്കാലികമായി നിറുത്തിവച്ചിരുന്നു. നിരവധി പാക് സൈനിക ഉദ്യോഗസ്ഥരെ പരിശീലന, വിദ്യാഭ്യാസ പരിപാടികളിൽ നിന്ന് വിലക്കുകയും പാകിസ്ഥാന്റെ സൈനിക പരിശീലന പദ്ധതിക്കുള്ള ധനസഹായം താൽക്കാലികമായി നിറുത്തുകയും ചെയ്തിരുന്നു.

Advertisement
Advertisement