വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി: ഫയലുകൾക്ക് വേഗം വേണം, തീരുമാനത്തിന് പേടി വേണ്ട

Thursday 27 May 2021 12:16 AM IST

തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കാൻ വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ മഖ്യമന്ത്രിയുടെ നിർദ്ദേശം. സത്യസന്ധമായ തീരുമാനമെടുക്കാൻ ആശങ്കയും ഭയപ്പാടും വേണ്ട. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് സർക്കാർ പൂർണ സംരക്ഷണം നൽകും. എന്നാൽ, അഴിമതിക്കാരെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 ഫയലുകൾ തീർപ്പാക്കുന്നതിൽ ഇപ്പോഴും കാലതാമസമുണ്ട്. ഇത് ഒഴിവാക്കണം

 ഉദ്യോഗസ്ഥർക്ക് ഫയൽ കൈയിൽ വയ്ക്കാവുന്ന സമയത്തിന് പരിധി നിശ്ചയിക്കണം

 ഒരു ഫയൽ വളരെയധികം പേർ കാണേണ്ടതുണ്ടോ എന്നത് പരിശോധിക്കണം

 സങ്കടഹർജികളും പരാതികളും വ്യക്തിഗത പ്രശ്നങ്ങളാണെങ്കിലും പ്രത്യേക പരിഗണന വേണം

 അവ പരിഹരിക്കുന്നതിൽ സംവിധാനത്തിലെ പോരായ്മകൾ എന്തെന്ന് പരിശോധിക്കണം

 ഫയൽ വിവരങ്ങൾ തത്പര കക്ഷികൾക്ക് ചോർത്തിക്കൊടുക്കരുത്

 വിവരാവകാശ നിയമത്തിന്റെ നടപടിക്രമം പാലിച്ചേ വിവരങ്ങൾ ലഭ്യമാക്കാവൂ

 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിതരണത്തിൽ കാലതാമസം പാടില്ല

Advertisement
Advertisement